IPL 2021: മത്സരങ്ങൾ ഓൺലൈനായി എങ്ങനെ കാണാം; നിരക്കുകൾ ഇങ്ങനെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വീട്ടിൽ ഇരുന്ന് കൊണ്ട് ഏതെല്ലാം വഴികളിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎൽ കാണാനാകുമെന്ന് നമ്മുക്ക് പരിശോധിക്കാം.
2021 സീസൺ ഐപിഎൽ മത്സരങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. അതിനാൽ ഗ്യാലറിയിൽ ഇരുന്ന് കളി കാണാൻ ഇത്തവണത്തെ സീസണിലും സാധിക്കില്ല. വീട്ടിൽ ഇരുന്ന് കൊണ്ട് ഏതെല്ലാം വഴികളിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎൽ കാണാനാകുമെന്ന് നമ്മുക്ക് പരിശോധിക്കാം.
ഡിസ്നി + ഹോട്ട് സ്റ്റാർ
ഐപിഎൽ മത്സരങ്ങളുടെ ലൈവ് സ്ട്രീം നൽകുന്ന വെബ്സൈറ്റാണ് ഡിസ്നി + ഹോട്ട് സ്റ്റാർ. ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി, ഡിസ്നി + ഹോട്ട് സ്റ്റാർ പ്രീമിയം എന്നീ രണ്ട് തരം സബ് സ്ക്രിപ്ക്ഷനുകൾ ഇതിനുണ്ട്. വിലയിലും നൽകുന്ന സേവനങ്ങളിലും രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. വെബ്സൈറ്റിന് പുറമേ ആൻഡ്രോയിഡ്, ഐഒഎസ്, ആൻഡ്രോയിഡ് ടിവി, ആപ്പിൾ ടിവി എന്നിവക്കുള്ള ആപ്പുകളും ഡിസ്നി + ഹോട്ട് സ്റ്റാറിനുണ്ട്.
advertisement
ഡിസ്നി + ഹോട്ട് സ്റ്റാർ ( വിഐപി)
ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി പാക്കിന് വർഷം 399 രൂപയാണ് അടക്കേണ്ടത്. ഐപിഎൽ 2021, പ്രീമിയർ ലീഗ് ഫുട്ബോൾ,ഫോർമുല വൺ തുടങ്ങിയ കായിക ഇനങ്ങളുടെ ലൈവ് വിഐപി യിൽ ലഭ്യമാണ്. ഇതോടൊപ്പം മൾട്ടിപ്ലക്സ് ബ്ലോക്ക്ബസ്റ്ററുകൾ, ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ഡിസ്നി + ഉള്ളടക്കങ്ങൾ, ഇന്ത്യൻ ടെലിവിഷൻ ഷോകൾ, ഹോട്ട്സ്റ്റാർ സ്പെഷൽ എന്നിവയും കാണാനാകും.
ഡിസ്നി + ഹോട്ട് സ്റ്റാർ പ്രീമിയം
വർഷത്തിൽ 1499 രൂപയാണ് ഡിസ്നി + ഹോട്ട് സ്റ്റാർ പ്രീമിയം സബ് സ്ക്രിപ്ക്ഷനായി നൽകേണ്ടത്. ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി യിൽ നൽകുന്ന എല്ലാ ഉള്ളടക്കവും പ്രീമിയത്തിലും കാണാനാകും. ഇതിന് പുറമേ ഡിസ്നി + ഒറിജിനലുകളും , അമേരിക്കൻ ടെലിവിഷൻ ഷോകളും, സിനിമകളും പ്രീമിയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്
advertisement
എയർടെൽ
എയർടെൽ ഉപഭോക്താവാണ് നിങ്ങളെങ്കിലും വലിയ ചെലവില്ലാതെ ഐപിഎൽ മത്സരം കാണാവുന്നതാണ്. പ്രീപെയ്ഡ് വരിക്കാർക്കുള്ള 599 രൂപയുടെ പ്ലാനിൽ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗും, ദിവസേന 2 ജിബി ഡാറ്റയും നൽകുന്നതോടൊപ്പം ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി സബ് സ്ക്രിപ്ക്ഷനും ലഭിക്കുന്നു. 448 രൂപയുടെ മറ്റൊരു പ്ലാനിലും ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി സബ് സ്ക്രിപ്ക്ഷൻ ലഭിക്കുന്നുണ്ട്. 28 ദിവസം കാലവധിയുളള ഈ പ്ലാനിൽ ദിവസേന 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാണ്. കാലാവധി കൂടുതലുള്ള പ്ലാനുകളാണ് നോക്കുന്നത് എങ്കിൽ 2698 രൂപയുടെ ഒരു വർഷം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. ദിവസേന രണ്ട് ജിബി നെറ്റ്, അൺലിമിറ്റഡ് കോൾ,ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി സബ് സ്ക്രിപ്ക്ഷൻ എന്നിവ ഇതിൽ ലഭിക്കും.
advertisement
റിലയൻസ് ജിയോ ക്രിക്കറ്റ് പാക്ക്പ്രീപെയ്ഡ് വരിക്കാർക്കായി ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി സബ് സ്ക്രിപ്ക്ഷൻ തരുന്ന ധാരാളം പാക്കുകൾ ജിയോക്ക് ഉണ്ട് . 401 രൂപയുടെ ക്രിക്കറ്റ് പാക്കിലൂടെ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും,ദിവസേന 3 ജിബി ഡാറ്റയും ഒപ്പം ഡിസ്നി + ഹോട്ട് സ്റ്റാർ വിഐപി സബ് സ്ക്രിപ്ക്ഷനും ജിയോ നൽകുന്നു. ഡിസ്നി + ഹോട്ട് സാറ്റാർ സബ് സ്ക്രിപ്ക്ഷൻ കൂടി നൽകുന്ന ജിയോയുടെ മറ്റ് പ്ലാനുകൾ ഇവയാണ്
advertisement
598 രൂപ - കാലവധി 56 ദിവസം - 112 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും
777 രൂപ- കാലാവധി 84 ദിവസം- 131 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും
2599 രൂപ- കാലവധി ഒരു വർഷം- 740 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും
499 രൂപ- കാലവധി 56 ദിവസം - 84 ജിബി ഡാറ്റ മാത്രം
റിലയൻസ് ജിയോ ഫൈബർ അൺലിമിറ്റഡ് പ്ലാൻ
റിലയൻസ് ജിയോ ഫൈബർ ഹോം ബ്രോഡ്ബാൻഡ് പ്ലാനിനോടൊപ്പവും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ് ഫോമകളുടെ സബ് സ്ക്രിപ്ക്ഷൻ നൽകുന്നുണ്ട്. സാധാരണ പ്ലാനുകൾ 399 രൂപയിൽ തുടങ്ങുമ്പൾ ഓൺലൈൻ സട്രീമിംഗ് സബ് സ്ക്രിപ്ക്ഷനുകളോടു കൂടിയുള്ള പ്ലാനുകൾ ആരംഭിക്കുന്നത് 999 രൂപയിൽ നിന്നാണ്.
advertisement
വോഡഫോൻ ഐഡിയ
ഡിസ്നി + ഹോട്ട് സ്റ്റാറുമായി വൊഡാഫോൺ ഐഡിയും പാർട്നർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്. വർഷം മുഴുവൻ ഡിസ്നി + ഹോട്ട്സ്റ്റർ വിഐപി സബ് സ്ക്രിപ്ക്ഷൻ നൽകുന്ന റീച്ചാർജ് പ്ലാനുകളാണ് വിഐ അവതരിപ്പിക്കുന്നത്. 720 p എച്ച് ഡി റെസലൂഷനിൽ ആയിരിക്കും പരിപാടികൾ ആസ്വദിക്കാനാവുക എന്നും പ്രീമിയം പ്ലാനിൽ മാത്രമേ എച്ച് ഡി + പ്രവർത്തിക്കാനാകൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 601 രൂപയുടെ പ്ലാനിൽ ഡിസ്നി + ഹോട്ട് സാറ്റാർ വിഐപി യോടൊപ്പം ദിവസേന 3 ജിബിയും അൺലിമിറ്റഡ് കോളിംഗും 56 ദിവസത്തേക്ക് വിഐ നൽകുന്നു.
Location :
First Published :
April 20, 2021 2:35 PM IST


