IPL 2021| 'തല' ഡൽഹിയെ തകര്‍ത്തു; മഹേന്ദ്ര സിംഗ് ധോണിക്കു മുമ്പിൽ പ്രായം വെറും നമ്പറായി; #WhistlePodu ദുൽഖർ
- Published by:Naveen
- news18-malayalam
Last Updated:
അർധസെഞ്ചുറികൾ നേടി ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയും പാകിയ അടിത്തറയിൽ നിന്ന് ക്യാപ്റ്റൻ എം എസ് ധോണി പുറത്തെടുത്ത സ്വതസിദ്ധമായ 'ധോണി സ്റ്റൈൽ' ഫിനിഷിങാണ് ചെന്നൈക്ക് ഫൈനൽ ടിക്കറ്റ് നൽകിയത്.
'തല'യുടെ സ്റ്റൈലൻ ഫിനിഷിങ്ങിന് വിസിലടിച്ച് മലയാളി സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ. ഐപിഎല്ലിൽ ക്വാളിഫയർ ഒന്നിൽ ഡൽഹിയെ തോൽപ്പിച്ച് ഫൈനലിൽ കടന്നതിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലാണ് ചെന്നൈ മത്സരം ജയിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് യുവതാരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ചെന്നൈയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂൾ ധോണിയുടെ സ്റ്റൈലൻ ഫിനിഷിങിനെ പ്രകീർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പങ്കുവെച്ച പോസ്റ്റിന് കീഴിലാണ് മലയാളികളുടെ കുഞ്ഞിക്ക തന്റെ കമന്റ് ഇട്ടിരിക്കുന്നത്.
ക്വാളിഫയർ ഒന്നിലെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തകർത്താണ് ചെന്നൈ ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ ആയത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് അവർ ഈ സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിർത്തിയാണ് ചെന്നൈ മറികടന്നത്.
തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തി അർധസെഞ്ചുറികൾ നേടി ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയും പാകിയ അടിത്തറയിൽ നിന്ന് ക്യാപ്റ്റൻ എം എസ് ധോണി പുറത്തെടുത്ത സ്വതസിദ്ധമായ 'ധോണി സ്റ്റൈൽ' ഫിനിഷിങാണ് ചെന്നൈക്ക് ഫൈനൽ ടിക്കറ്റ് നൽകിയത്.
advertisement
കഴിഞ്ഞ സീസണിൽ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഈ സീസണിലും നിറം മങ്ങുമെന്ന് പ്രവചിച്ചവർക്കുള്ള തകർപ്പൻ മറുപടിയാണ് അവർ ഈ സീസണിൽ നൽകിയിരിക്കുന്നത്. ചെന്നൈയുടെ ഫൈനൽ പ്രവേശനം ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. അവരുടെ ടീം ജയിച്ചു എന്നതിന് പുറമെ ടീമിന്റെ ക്യാപ്റ്റനായ തല ധോണിയുടെ ബാറ്റിൽ നിന്നുമാണ് അവരുടെ വിജയറൺ പിറന്നത് എന്നത് അവരുടെ ഈ വിജയാഘോഷത്തെ ഇരട്ടിപ്പിക്കുന്നു. സീസണിൽ ധോണിയിൽ നിന്നും ഇതുവരെ കാണാതിരുന്ന ആ പഴയ ധോണി സ്റ്റൈൽ ഫിനിഷിങാണ് ആരാധകർക്ക് ഇന്ന് കാണാൻ കഴിഞ്ഞത്. കേവലം ആറ് പന്തിൽ നിന്ന് 18 റൺസാണ് ആരാധകരുടെ തല അടിച്ചെടുത്തത്. ഇതിൽ അവസാന ഓവറിൽ മൂന്ന് ബൗണ്ടറികളാണ് താരം നേടിയത്. മൂന്നും ഫോറും ഒരു സിക്‌സും സഹിതമാണ് ധോണി ഈ 18 റൺസ് നേടിയത്.
advertisement
We have out first Finalist for #VIVOIPL Final.
Who do you reckon will join #CSK ? pic.twitter.com/ifryDppFOi
— IndianPremierLeague (@IPL) October 10, 2021
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പൃഥ്വി ഷായുടെയും (34 പന്തുകളിൽ 60) ഋഷഭ് പന്തിന്റെയും (35 പന്തുകളിൽ 51) പൃഥ്വി ഷായുടെയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (24 പന്തുകളിൽ 37) മികച്ച പ്രകടനങ്ങളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റൺസ് പടുത്തുയർത്തുകയായിരുന്നു.
Location :
First Published :
October 11, 2021 12:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| 'തല' ഡൽഹിയെ തകര്‍ത്തു; മഹേന്ദ്ര സിംഗ് ധോണിക്കു മുമ്പിൽ പ്രായം വെറും നമ്പറായി; #WhistlePodu ദുൽഖർ