IPL 2021| പ്ലേഓഫിൽ ചെന്നൈ - ഡൽഹി പോര്; അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങി ഋഷഭ് പന്ത്
- Published by:Naveen
- news18-malayalam
Last Updated:
പന്തിന് കീഴിൽ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഡൽഹി നടത്തിയത്. സീസണിൽ മികച്ച രീതിയിൽ തന്നെ ഡൽഹിയെ നയിച്ച താരം അവരെ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിക്കുകയും ചെയ്തു.
ഐപിഎല്ലിൽ പ്ലേഓഫ് ആവേശം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ദുബായിൽ നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസുമാണ്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും. മത്സരം തോൽക്കുന്ന ടീമിന് ഫൈനലിലേക്ക് എത്താൻ ഒരു അവസരവും കൂടി ലഭിക്കും.
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ രണ്ട് ക്യാപ്റ്റന്മാരുടെ പോരാട്ടം കൂടിയാണ്. ധോണിയുടെ തന്ത്രങ്ങൾക്കെതിരെ സീസണിലെ ലീഗ് ഘട്ടത്തിൽ പന്തിന്റെ സംഘം രണ്ട് തവണ ജയം നേടിയിട്ടുണ്ടെങ്കിലും നിർണായകമായ പ്ലേഓഫ് ഘട്ടത്തിൽ ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളെ മറികടക്കാൻ പന്തിന് കഴിയുമോ എന്നതാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ എന്ന രീതിയിൽ തന്റെ തന്ത്രങ്ങളും മോശമല്ല എന്ന് തെളിയിച്ചുകഴിഞ്ഞ പന്തിന് ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ലീഗ് ഘട്ടത്തിൽ ചെന്നൈയെ രണ്ട് വട്ടം തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
അതേസമയം, ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹിയെ നയിച്ചിറങ്ങുമ്പോൾ പന്തിനെ കാത്തിരിക്കുന്നത് ഒരു അപൂർവ റെക്കോർഡാണ്. ഐപിഎല്ലിൽ പ്ലേഓഫ് ഘട്ടത്തിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് പന്ത് സ്വന്തം പേരിലേക്ക് എഴുതി ചേർക്കും.
#IPL2021 #DC
Rishabh Pant set to become the youngest captain in playoffs, ahead of ex-DC skipper Shreyas Iyer;
Check Out ⤵️https://t.co/42uiQvm49k
— InsideSport (@InsideSportIND) October 10, 2021
advertisement
ഡൽഹിയുടെ തന്നെ ക്യാപ്റ്റൻ ആയിരുന്ന ശ്രേയസ് അയ്യരുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് പന്ത് സ്വന്തം പേരിലേക്ക് തിരുത്തി എഴുതുന്നത്. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത അയ്യർ ഡൽഹിയെ അവരുടെ ആദ്യ ഐപിഎൽ ഫൈനലിലേക്ക് നയിച്ചിരുന്നു. അന്ന് അയ്യരുടെ പ്രായം 25 വയസ്സായിരുന്നു. 24 വയസ്സും ആറ് ദിവസവും പ്രായമുള്ള പന്ത് ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ ഡൽഹി നയിച്ച് ഇറങ്ങുമ്പോൾ ഈ റെക്കോർഡ് തിരുത്തപ്പെടും.
Also read- IPL 2021 Playoffs | ഐപിഎൽ കിരീടം ആര് നേടും? ടീമുകളും പ്ലേ ഓഫ് കടമ്പയും
ഈ സീസണിൽ ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയപ്പോൾ പകരം ഡൽഹി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത താരമാണ് പന്ത്. സീസണിൽ മികച്ച രീതിയിൽ തന്നെ ഡൽഹിയെ നയിച്ച താരം അവരെ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിക്കുകയും ചെയ്തു. പന്തിന് കീഴിൽ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഡൽഹി നടത്തിയത്. മികച്ച പ്രകടനം നടത്തി വരുന്ന ടീം ഈ സീസണിൽ അവരുടെ ആദ്യ ഐപിഎൽ കിരീടം നേടുക എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്.
Location :
First Published :
October 10, 2021 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| പ്ലേഓഫിൽ ചെന്നൈ - ഡൽഹി പോര്; അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങി ഋഷഭ് പന്ത്



