IPL 2021 MI vs DC: ഡൽഹിയോട് നാല് വിക്കറ്റ് തോൽവി; മുംബൈയ്ക്ക് കനത്ത തിരിച്ചടി

Last Updated:

അവസാന ഓവറിൽ ജയിക്കാൻ നാല് റൺസ് വേണ്ടിയിരുന്ന ഡൽഹിക്കുവേണ്ടി ആർ അശ്വിൻ ആദ്യ പന്ത് തന്നെ സിക്സർ പറത്തി ജയം ഉറപ്പിക്കുകയായിരുന്നു.

shreyas-iyer-
shreyas-iyer-
ദുബായ്: ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ബാറ്റിങ്ങ് എളുപ്പമല്ലാത്ത ട്രാക്കിൽ 130 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റും അഞ്ച് പന്തും ബാക്കി നിൽക്കെയാണ് ഡൽഹി മറികടന്നത്. 33 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരും 20 റൺസുമായി ക്രീസിലുണ്ടായിരുന്ന ആർ അശ്വിനും ചേർന്നാണ് ഡൽഹിയെ ജയിപ്പിച്ചത്. അവസാന ഓവറിൽ ജയിക്കാൻ നാല് റൺസ് വേണ്ടിയിരുന്ന ഡൽഹിക്കുവേണ്ടി ആർ അശ്വിൻ ആദ്യ പന്ത് തന്നെ സിക്സർ പറത്തി ജയം ഉറപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായതോടെ ഡൽഹി പരുങ്ങലിലാലിയിരുന്നു. ആറു റൺസെടുത്ത പൃഥ്വി ഷായും എട്ട് റൺസെടുത്ത ശിഖർ ധവാനുമാണ് ആദ്യം പുറത്തായത്. പിന്നാലെ സ്റ്റീവൻ സ്മിത്തും, റിഷഭ് പന്തും ഇടവേളകളിൽ പവലിയനിലേക്ക് മടങ്ങി. ഇതിനിടെ ഒരറ്റത്ത് ശ്രേയസ് അയ്യർ ഉറച്ചുനിന്നതാണ് ഡൽഹിക്ക് തുണയായത്.
നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസാണ് ആദ്യം ബാറ്റു ചെയ്തത്. ബാറ്റ്സ്മാൻമാർ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതായതോടെ, മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടിന് 129 റൺസെടുക്കാനെ സാധിച്ചുള്ളു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. നായകൻ രോഹിത് ശർമ്മയും(ഏഴ്), ഓപ്പണർ ക്വിന്‍റൺ ഡി കോക്കും(19) തുടക്കത്തിലേ പുറത്തായി. ഹാർദിക് പാണ്ഡ്യ 17 റൺസും കീറൻ പൊള്ളാർഡ് ആറ് റൺസുമെടുത്ത് പുറത്തായി. ഡൽഹിക്കു വേണ്ടി ആവേശ് ഖാൻ, അക്ഷർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് ആവേശ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
advertisement
ഈ വിജയത്തോടെ ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്താനും ഡൽഹിക്ക് സാധിച്ചു. 12 കളികളിൽനിന്ന് 18 പോയിന്‍റാണ് ഡൽഹിക്കുള്ളത്. അതേസമയം ഡൽഹിയോട് തോറ്റ മുംബൈ, ഇത്തവണ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പായി കഴിഞ്ഞു. 12 കളികളിൽ 10 പോയിന്‍റ് മാത്രമുള്ള മുംബൈ ആറാം സ്ഥാനത്താണ്.
കൊല്‍ക്കത്ത പഞ്ചാബിനോട് തോറ്റതോടെ മുംബൈയ്ക്ക് പ്ലേ ഓഫിൽ കടക്കാൻ നേരിയ പ്രതീക്ഷ ലഭിച്ചിരുന്നു. ഇന്നത്തെ ഉൾപ്പടെ മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ മുംബൈയ്ക്ക് പതിനാറ് പോയിന്റ് നേടി പ്ലേ ഓഫൽ എത്താനാകുമായിരുന്നു. എന്നാല്‍ ഇന്ന് പരാജയപ്പെട്ടതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും, പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും ഇടയില്‍ നിന്നാകും നാലാം സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്യുക. നെറ്റ് റൺ റേറ്റ് കുറവായതാണ് ഇവിടെ മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 MI vs DC: ഡൽഹിയോട് നാല് വിക്കറ്റ് തോൽവി; മുംബൈയ്ക്ക് കനത്ത തിരിച്ചടി
Next Article
advertisement
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
  • ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

  • അറസ്റ്റിലായവരുടെ എണ്ണം ആറായി, 15 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട്.

  • ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് ഡോക്ടർമാരും, യുപിയിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായത്.

View All
advertisement