IPL 2021 | ഹൈദരാബാദിനെതിരെ ആദ്യ ബാറ്റിങ് ഡൽഹിക്ക്; മാറ്റങ്ങളുമായി ഇരു ടീമുകളും
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു മാറ്റവുമായാണ് ഡൽഹി ഇറങ്ങുന്നത്. കോവിഡ് മുക്തനായി വന്ന അക്സർ പട്ടേൽ ലളിത് യാദവിന് പകരമിറങ്ങും. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനു പകരം ജഗദീഷ സുജിത് ടീമിലെത്തി.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഡൽഹി ഇറങ്ങുന്നത്. കോവിഡ് മുക്തനായി വന്ന അക്സർ പട്ടേൽ ലളിത് യാദവിന് പകരമിറങ്ങും. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനു പകരം ജഗദീഷ സുജിത് ടീമിലെത്തി. പരുക്ക് അലട്ടുന്നതിനാലാണ് ഭുവി കളിക്കാത്തത് എന്ന് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ പറഞ്ഞു.
പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹിക്ക് മുന്നിൽ അവസാന മത്സരത്തിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്തതിന്റെ വമ്പൻ ആത്മവിശ്വാസത്തിലാണ് വാർണറും സംഘവും ഇന്നിറങ്ങുന്നത്. ടൂർണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ ജയമായായിരുന്നു അത്. മികച്ച ബൗളിങ് നിരയുണ്ടെങ്കിലും ബാറ്റ്സ്മാന്മാർ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഹൈദരാബാദിന്റെ പ്രശ്നം. ചെറിയ സ്കോർ പിന്തുടരുമ്പോൾ വരെ ടീമിനെ ഈ പ്രശ്നം അലട്ടിക്കൊണ്ടിരുന്നു.
Also Read- IPL 2021 | രോഹിത്, ധോണി, കോഹ്ലി എന്നിവരുടെ കൂടെ ഇനി റെയ്നയും, വമ്പന് നേട്ടവുമായി 'ചിന്നത്തല'
advertisement
ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് പന്തും സംഘവും മുന്നേറുന്നത്. ഏത് വലിയ സ്കോറും പിന്തുടർന്ന് ജയിക്കാൻ കെൽപ്പുള്ള താരനിര ടീമിനുണ്ട്. അവസാന മത്സരത്തിൽ മുംബൈയെ 137 റൺസിന് എറിഞൊതുക്കിയ ഡൽഹി വിജയം തുടരാനാകും ശ്രമിക്കുക. എന്നാൽ കണക്കുകൾ നോക്കുമ്പോൾ ഹൈദരാബാദിനാണ് മുൻതൂക്കം. 18 മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 11 കളികളിലും ജയം ഹൈദരാബാദിന് ഒപ്പമായിരുന്നു. ഏഴ് മത്സരങ്ങളാണ് ഡൽഹിക്ക് ജയിക്കാനായത്. ഇരു ടീമുകളുടെയും നിലവിലെ ഫോം അനുസരിച്ച് മത്സരഫലം പ്രവാചനാതീതമാണ്.
advertisement
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബാംഗ്ലൂരിനെ ചെന്നൈ തോൽപ്പിച്ചു. കോഹ്ലി പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് ചെന്നൈ-ബാംഗ്ലൂർ പോരാട്ടം. സർ രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ പ്രകടനത്തിൽ മുങ്ങി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ചെന്നൈക്കെതിരായ മത്സരത്തിൽ 69 റൺസിൻ്റെ വമ്പൻ തോൽവി.
സീസണിലെ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമെന്ന ഖ്യാതിയുമായി ഈ മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ധോണിയും സംഘവും കാഴ്ചവച്ചത്. നേരത്തെ ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം നടത്തി ചെന്നൈയെ വമ്പൻ സ്കോറിലേക്ക് നയിച്ച ജഡേജ തന്നെയാണ് ബാംഗ്ലൂരിനെ ഒതുക്കാൻ ചുക്കാൻ പിടിച്ചത്. ബൗളിംഗിൽ മൂന്നു വിക്കറ്റും ഒരു റൺ ഔട്ടുമായി താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ ജയിച്ചതോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.
advertisement
പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ ബംഗ്ലൂരിൻ്റെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ബാംഗ്ലൂരിനായി അവരുടെ സൂപ്പർ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലും എബി ഡിവില്ലിയേഴ്സും ചേർന്ന് മത്സരം ബാംഗ്ലൂരിൻ്റെ വഴിയിലേക്ക് കൊണ്ടുവരുമെന്ന് ആരാധകർ കരുതിയെങ്കിലും തകർപ്പൻ ഫോമിൽ കളിച്ച ജഡേജ ഇരുവരേയും പുറത്താക്കി കളി ചെന്നൈക്ക് അനുകൂലമാക്കി. പിന്നീട് വന്ന ആർക്കും കളിയിൽ കാര്യമായി ചെയ്യാൻ കഴിയാഞ്ഞതോടെ ബാംഗ്ലൂർ തോൽവിയിലേക്ക് വീണു.
അക്ഷരാർഥത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ജഡേജ അരങ്ങുവാഴുന്ന കാഴ്ചയായിരുന്നു കണ്ടത്. നേരത്തെ ബാറ്റ് കൊണ്ട് ബാംഗ്ലൂർ ബൗളിംഗ് നിരയെ അടിച്ചൊതുക്കിയ താരം പന്ത് കൊണ്ടും തൻ്റെ ഫീൽഡിങ് മികവ് കൊണ്ടും ബാംഗ്ലൂർ നിരയുടെ അന്തകനായി. താരം തൻ്റെ ബൗളിംഗിൽ നാല് ഓവറിൽ വെറും 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റും മികച്ച ഒരു ത്രോയിലൂടെ ഡാൻ ക്രിസ്റ്റ്യൻ്റെ വിക്കറ്റും വീഴ്ത്തി.
advertisement
Summary- Delhi Capitals won the toss and elected to bat first
Location :
First Published :
April 25, 2021 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഹൈദരാബാദിനെതിരെ ആദ്യ ബാറ്റിങ് ഡൽഹിക്ക്; മാറ്റങ്ങളുമായി ഇരു ടീമുകളും



