HOME » NEWS » IPL » IPL 2021 DHONI RESPONDS WHY WAS CHAHARS DRS APPEAL NOT TAKEN AGAINST SHAH RUKH KHAN INT NAV

IPL 2021 | ഷാരൂഖ് ഖാനെതിരായ ദീപക് ചാഹറിന്‍റെ DRS അപ്പീൽ എടുക്കാതിരുന്നത് എന്തുകൊണ്ട്? മറുപടിയുമായി ധോണി

IPL 2021 | ഷാരൂഖിനെതിരെ വലിയൊരു അപ്പീല്‍ തന്നെ ചാഹര്‍ നടത്തിയെങ്കിലും അംപയര്‍ വിക്കറ്റ് നല്‍കിയില്ല.

News18 Malayalam | news18-malayalam
Updated: April 17, 2021, 6:28 PM IST
IPL 2021 | ഷാരൂഖ് ഖാനെതിരായ ദീപക് ചാഹറിന്‍റെ DRS അപ്പീൽ  എടുക്കാതിരുന്നത് എന്തുകൊണ്ട്? മറുപടിയുമായി ധോണി
ദീപക് ചഹാര്‍
  • Share this:
ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വമ്പൻ അടിക്കാർ ഒരുപാടുള്ള പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിങ് നിരയെ ചെറിയ സ്‌കോറിന് ഒതുക്കിയ ശേഷമായിരുന്നു ചെന്നൈ ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഇതോടെ പോയിന്‍റ് ടേബിളില്‍ രണ്ടാമത് എത്താനും ചെന്നൈയ്ക്ക് സാധിച്ചു. മത്സരത്തിൽ കളിയിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് ചെന്നൈയുടെ വിജയം എളുപ്പമാക്കി. ആദ്യം ബോളിംങ്ങിലും ഫീല്‍ഡിംങ്ങിലും പിന്നീട് ബാറ്റിങ്ങിലും ചെന്നൈയുടെ സമ്പൂര്‍ണ ആധിപത്യമാണ് ഇന്നലെ ദൃശ്യമായത്.

മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിനെ ചെന്നൈ പരാജയപ്പെടുത്തിയത്. നാല് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയുടെ വിജയ ശില്‍പ്പി. വെറും 106 റൺസിനാണ് പഞ്ചാബിനെ ചെന്നൈ പുറത്താക്കിയത്. ചെറിയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ നാല് വിക്കറ്റ് നഷ്ട്ടപ്പെടുത്തി നാല് ഓവറുകൾ ബാക്കി നിർത്തിയാണ് വിജയം സ്വന്തമാക്കിയത്. മോയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ആവേശകരമായ മത്സരത്തിനെ ഒന്നുകൂടി രസകരമാക്കുന്നതായി കളിക്കിടെ നടന്ന ചില സംഭവങ്ങൾ.

Also Read- IPL 2021 | രണ്ടാമൂഴത്തില്‍ പഞ്ചാബിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്; പഞ്ചാബിനെതിരെ ആറ് വിക്കറ്റ് ജയം

അത്തരത്തിൽ കളിക്കിടെ നടന്ന രസകരമായ നിമിഷമായിരുന്നു അഞ്ചാം ഓവറിന്‍റെ നാലാം പന്തിൽ അരങ്ങേറിയത്. പഞ്ചാബിന്റെ അരങ്ങേറ്റ താരം ഷാരൂഖ് ഖാനെതിരെ ദീപക് ചാഹര്‍ ഇന്‍ സ്വിംഗർ താരത്തിന്‍റെ പാഡിലാണ് കൊണ്ടത്. താരത്തിനെതിരെ വലിയൊരു അപ്പീല്‍ തന്നെ ചാഹര്‍ നടത്തിയെങ്കിലും അംപയര്‍ വിക്കറ്റ് നല്‍കിയില്ല. ഇതോടെ ചാഹര്‍ തന്‍റെ നായകനായ ധോണിയുടെ അടുത്തേക്ക് തിരിഞ്ഞു. എന്നാല്‍ ചാഹറിന്റെ ആവശ്യം ധോണി നിരസിക്കുകയായിരുന്നു. പിന്നീട് റീപ്ലേകളില്‍ ധോണിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തമായി. 26-5 എന്ന നിലയിലുണ്ടായിരുന്ന പഞ്ചാബിനെ മൂന്നക്കം കടത്തിയത് ഷാരൂഖ് ഖാന്റെ മിന്നും പ്രകടനമായിരുന്നു. അര്‍ധ സെഞ്ചുറിയ്ക്ക് അരികില്‍ വച്ചാണ് ഷാരൂഖ് പുറത്തായത്.

മത്സര ശേഷം റിവ്യു എടുക്കാതിരിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് ധോണി വ്യക്തമാക്കിയിരിക്കുകയാണ്. എല്‍ബിഡബ്ല്യു അല്ലെന്ന് എനിക്ക് തോന്നി. നമ്മള്‍ റിവ്യു എടുക്കുന്നില്ലെന്ന് അവനോട് ഞാന്‍ പറഞ്ഞു. ഡിആര്‍സ് എന്നത് ചാന്‍സ് എടുക്കാനുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. അവസാന ഓവറോ അതോ വളരെ പ്രധാനപ്പെട്ട വിക്കറ്റോ ആണെങ്കില്‍ മാത്രമേ ഒരു ചാന്‍സ് എടുക്കേണ്ടതുള്ളു. ധോണി പറഞ്ഞു. ഡി ആർ എസിന് പോകുമ്പോൾ ധോണിയുടെ തീരുമാനങ്ങള്‍ മിക്കപ്പോഴും പിഴക്കാറുമില്ല. തമാശരൂപേണ ഡി ആർ എസ് സംവിധാനത്തെ ധോണി റിവ്യൂ സിസ്റ്റം എന്നും ആരാധകർ പറയാറുണ്ട്.

അതേസമയം ഒരു ഡെത്ത് ബോളര്‍ എന്ന നിലയില്‍ ദീപക് ചാഹറിന്റെ വളര്‍ച്ചയില്‍ ധോണി അതീവസന്തുഷ്ടനാണ്. ''ഈ വര്‍ഷങ്ങളില്‍ അവനൊരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബോളറായും വളര്‍ന്നിരിക്കുകയാണ്. പക്ഷെ മറ്റ് ബോളര്‍മാരെക്കാള്‍ റണ്‍ വഴങ്ങുകയും ചെയ്യുന്നുണ്ട്. അറ്റാക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ അവന്റെ നാല് ഓവറും ആദ്യമേ തീര്‍ക്കാമല്ലോ. ബ്രാവോയ്ക്ക് ഡെത്ത് ഓവര്‍ എറിയാനാകും. അതൊരു രഹസ്യമല്ല'' ധോണി പറഞ്ഞു.

അതേസമയം ചെന്നൈയ്ക്കായി തന്റെ 200-ാം മത്സരമാണ് ധോണി ഇന്നലെ കളിച്ചത്. 2008ല്‍ ചെന്നൈയുടെ കൂടെ തുടങ്ങിയ ധോണി ടീമിന്‍റെ കൂടെ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ദുബായിയിലുമൊക്കെ കളിച്ചു. മുംബൈ ഞങ്ങളുടെ ഹോം ഗ്രൗണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ലെന്നും ധോണി പറഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പ്രായം ആയത് പോലെ തോന്നിത്തുടങ്ങിയെന്നും ധോണി പറഞ്ഞു. അതേസമയം തന്‍റെ 200-ാം മത്സരത്തിൽ ധോണിയ്ക്ക് ബാറ്റിംഗിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. അതിന് മുമ്പ് തന്നെ കളി തീരുകയായിരുന്നു.

Summary- Dhoni explains why he turned down Deepak Chahar's DRS appeal against Sharukh Khan in the match against Punjab Kings.
Published by: Anuraj GR
First published: April 17, 2021, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories