• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2021 | ഹൈദരാബാദ് താരം ടി നടരാജന് കോവിഡ്; ആറുപേർ ക്വറന്‍റീനിൽ; ഇന്നത്തെ മത്സരം മാറ്റിവെക്കില്ല

IPL 2021 | ഹൈദരാബാദ് താരം ടി നടരാജന് കോവിഡ്; ആറുപേർ ക്വറന്‍റീനിൽ; ഇന്നത്തെ മത്സരം മാറ്റിവെക്കില്ല

താരങ്ങളും ഒഫീഷ്യലുകളും ഉൾപ്പടെ ആറു പേരാണ് നടരാജുമായി അടുത്ത സമ്പർക്കത്തിൽ വന്നത്...

T-Natarajan

T-Natarajan

 • Last Updated :
 • Share this:
  ദുബായ്: സൺറൈസേഴ്സ് ഹൈദരാബാദ് ഫാസ്റ്റ് ബോളർ ടി നടരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഐപിഎൽ പതിന്നാലാം സീസൺ മത്സരങ്ങൾ യുഎഇയിൽ പുനഃരാരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു കളിക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെയാണ് ടി നടരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള ഹൈദരാബാദ് ടീമിലെ ആറുപേർ ക്വറന്‍റീനിലായി. അതേസമയം ഇന്നത്തെ മത്സരം മാറ്റിവെക്കില്ലെന്നും, നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

  കോവിഡ് സ്ഥിരീകരിച്ച നടരാജിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ടീം മാനേജ്മെന്‍റ് അറിയിച്ചു. താരത്തെ ഇന്ന് രാവിലെ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിന് ഇല്ലെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.

  താരങ്ങളും ഒഫീഷ്യലുകളും ഉൾപ്പടെ ആറു പേരാണ് നടരാജുമായി അടുത്ത സമ്പർക്കത്തിൽ വന്നത്. ഇവരിൽ വിജയ് ശങ്കറും ഉൾപ്പെടുന്നു. ടീം മാനേജർ വിജയ് കുമാർ, ഫിസിയോ തെറാപ്പിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന, ലോജിസ്റ്റിക് മാനേജർ തുഷാർ, നെറ്റ് ബോളർ പി ഗണേശൻ എന്നിവരാണ് നടരാജുമായി സമ്പർക്കത്തിൽ വന്നത്. ഇവർ ആറു പേരും ഐസൊലേഷനിലാണ്.

  നടരാജിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ മുഴുവൻ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ഇന്നത്തെ മത്സരവുമായി മുന്നോട്ടുപോകാൻ സംഘാടകർ തീരുമാനിച്ചത്. നിലവിൽ ഐപിഎൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് ഇന്നത്തെ മത്സരത്തിൽ ഡൽഹിയോട് പരാജയപ്പെട്ടാൽ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും.

  'ധോണിയെ ഇനിയും CSKയിൽ പിടിച്ചുനിർത്തേണ്ട'; ലേലത്തിന് വിടണമെന്ന് മുൻ ക്രിക്കറ്റ് താരം

  ഐപിഎൽ 14ാം സീസണിന് മുന്നോടിയായി മെഗാ ലേലം നടന്നാൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ റിലീസ് ചെയ്ത് ലേലത്തിന് വിടണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയെ ടീമിൽ നിലനിർത്തിയാൽ ചെന്നൈ സൂപ്പർ കിങ്സിന് 15 കോടി രൂപയോളം നഷ്ടമായിരിക്കുമെന്നും ചോപ്ര പറഞ്ഞു. ഐപിഎൽ സീസണിന് മുൻപ് ലേലം നടന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അത് നിർണായകമായിരിക്കും. ടീമിൽ നിലനിർത്താൻ പറ്റിയ താരങ്ങൾ അധികം ചെന്നൈ നിരയിലില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

  Also Read- IPL 2021 |'തെറ്റുകളില്‍ നിന്നും ഇതുവരെയും ഞങ്ങള്‍ പഠിച്ചിട്ടില്ല'; അപ്രതീക്ഷിത തോല്‍വിയില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍

  'മെഗാ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മഹേന്ദ്രസിങ് ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മെഗാ ലേലത്തിൽ സ്വന്തമാക്കുന്ന താരത്തെ മൂന്നു വർഷം ടീമിനൊപ്പം നിലനിർത്താം. ധോണി ഇനിയും മൂന്നു വർഷം ടീമിനൊപ്പമുണ്ടാകുമോ? ധോണിയെ ടീമിൽനിന്ന് ഒഴിവാക്കണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അദ്ദേഹത്തെ ടീമില്‍ നിലനിർത്തിയാൽ നിങ്ങൾ 15 കോടി രൂപ നൽകേണ്ടി വരും' – സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.

  'ധോണി മൂന്നു വർഷം കൂടി ടീമിനൊപ്പം തുടരുന്നില്ലെന്ന് കരുതുക. അടുത്ത സീസൺ കൂടി കളിച്ച് ധോണി ഐപിഎൽ വിട്ടാൽ 2022 സീസണിന് മുന്നോടിയായി 15 കോടി രൂപ ചെന്നൈയുടെ കയ്യിലിരിക്കും. ആ 15 കോടി രൂപയ്ക്ക് എങ്ങനെയാണ് നല്ലൊരു താരത്തെ ടീമിലെത്തിക്കുക? അതിനുള്ള അവസരമാണ് മെഗാ ലേലം. ആ പണമുപയോഗിച്ച് നിങ്ങൾക്ക് നല്ലൊരു ടീമിനെ രൂപപ്പെടുത്താവുന്നതേയുള്ളൂ’- ചോപ്ര പറഞ്ഞു. 'മെഗാ ലേലത്തിനു മുന്നോടിയായി നിങ്ങൾ ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്താലും, ആർടിഎം സംവിധാനം ഉപയോഗിച്ച് നിലനിർത്താവുന്നതേയുള്ളൂ. അതേസമയം, ഇഷ്ടമുള്ള താരങ്ങളെ ആ പണം ഉപയോഗിച്ച് സ്വന്തമാക്കുകയും ചെയ്യാം. ധോണിയെ ലേലത്തിന് വിട്ട് തിരികെ ടീമിലെത്തിച്ചാൽ ഗുണം ചെന്നൈയ്ക്ക് തന്നെയെന്ന് ചുരുക്കം' -ചോപ്ര പറഞ്ഞു.
  Published by:Anuraj GR
  First published: