IPL 2021 | ഡൽഹിക്കെതിരെ ഹൈദരാബാദിന് 160 റൺസ് വിജയലക്ഷ്യം; പൃഥ്വി ഷായ്ക്ക് അർധസെഞ്ചുറി

Last Updated:

ഡൽഹിക്കായി പൃഥ്വി ഷാ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ ഋഷഭ് പന്ത്, സ്റ്റീവ് സ്മിത്ത്, ശിഖർ ധവാൻ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഡൽഹി ക്യാപിറ്റൽസ് സൺറൈസെഴസ് ഹൈദരാബാദ് പോരാട്ടത്തിൽ ഹൈദരാബാദിനു മുന്നിൽ 160 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി ഡൽഹി. ഡൽഹിക്കായി പൃഥ്വി ഷാ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ ഋഷഭ് പന്ത്, സ്റ്റീവ് സ്മിത്ത്, ശിഖർ ധവാൻ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസ് നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് അവരുടെ ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും ചേർന്ന് നൽകിയത്. ഈ ടൂർണമെൻ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ധവാനേക്കാൾ അപകടകാരി പക്ഷേ പൃഥ്വി ഷായായിരുന്നു. ആക്രമണത്തിൻ്റെ ചുമതല പൃഥ്വി ഷാ ഏറ്റെടുത്തപ്പോൾ താരത്തിന് പിന്തുണ നൽകുന്ന റോളുമായി ധവാൻ മറുപുറം കാത്തു. തകർത്തടിച്ച് മുന്നേറിയ സഖ്യം പവർപ്ലേ ഓവറുകളിൽ തന്നെ ടീം സ്കോർ അമ്പത് കടത്തി. ആറു ഓവറുകളിൽ നിന്നുമായി ഡൽഹി ടീം 51 റൺസാണ് നേടിയത്. ഒന്നാം വിക്കറ്റിൽ 81 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പൃഥ്വി ഷാ അർധ സെഞ്ചുറി നേടി. സ്കോർ 81ൽ നിൽക്കെ 26 പന്തിൽ 28 റൺസെടുത്ത ശിഖർ ധവാൻ്റെ വിക്കറ്റ് റാഷിദ് ഖാൻ വീഴ്ത്തുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ഡൽഹിക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 39 പന്തിൽ 53 റൺസെടുത്ത ഷായെ സുചിത് റൺ ഔട്ട് ആക്കുകയായിരുന്നു.
advertisement
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്തും സ്റ്റീവ് സ്മിത്തും കൂടി ചേർന്ന് ഡൽഹിയുടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. റൺ റേറ്റ് താഴാതെ ഡൽഹി സ്കോർ ബോർഡ് ചലിപ്പിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥ് കൗളിൻ്റെ പന്തിൽ വമ്പൻ അടിക്ക് ശ്രമിച്ച ഋഷഭ് പന്തിനെ സുച്ചിത് ക്യാച്ച് എടുത്ത് പുറത്താക്കി. 27 പന്തിൽ 37 റൺസാണ് താരം നേടിയത്. അതേ ഓവറിൽ തന്നെ വമ്പൻ അടിക്കാരൻ ഷിമ്രോൺ ഹെറ്റ്മയറെയും മടക്കി കൗൾ ഹൈദരാബാദിന് മേൽക്കൈ നൽകി. അവസാന ഓവറിൽ ഒരു സിക്‌സും ഫോറും നേടിയ സ്റ്റീവ് സ്മിത്ത് ഡൽഹിയുടെ സ്കോർ 150 കടത്തി.
advertisement
മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകൾ കയ്യിൽ ഉണ്ടായിരുന്നിട്ടും ഡൽഹിക്ക് വലിയ സ്കോർ നേടാൻ കഴിഞ്ഞില്ല. 25 പന്തിൽ 34 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു.
കളിയുടെ ആദ്യ ഘട്ടത്തിൽ ധവാൻ - ഷാ എന്നിവരുടെ അക്രമണത്തിൽ ഹൈദരാബാദ് പുറകോട്ട് പോയെങ്കിലും മധ്യ ഓവറുകളിൽ ഒരുപാട് റൺസ് വിട്ടു കൊടുക്കാതെ അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് അവർക്ക് ഡൽഹി വലിയ സ്കോർ നേടുന്നതിൽ നിന്നും തടയുന്നതിൽ സഹായകമായത്. അവസാന നാല് ഓവറുകളിൽ 32 റൺസ് മാത്രമാണ് ഡൽഹിക്ക് നേടാനായത്. അവരുടെ രണ്ടു വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. എങ്കിലും ചെന്നൈ പോലൊരു പിച്ചിൽ 150 റൺസ് സ്കോർ ചെയ്യാനായത് പന്തിനും സംഘത്തിനും ഫീൽഡിംഗിന് ഇറങ്ങുമ്പോൾ ആത്മവിശ്വാസം നൽകും.
advertisement
ഹൈദരാബാദിനായി സിദ്ധാർത്ഥ് കൗൾ രണ്ടും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.
Summary- Delhi Capitals post a target of 160 against Sunrisers Hyderabad, Prithvi Shah scores half century
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഡൽഹിക്കെതിരെ ഹൈദരാബാദിന് 160 റൺസ് വിജയലക്ഷ്യം; പൃഥ്വി ഷായ്ക്ക് അർധസെഞ്ചുറി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement