advertisement

IPL 2021 MI vs DC: ടോസ് നഷ്ടപ്പെട്ട് മുംബൈ ബാറ്റു ചെയ്യുന്നു; രോഹിത് ശർമ്മ തുടക്കത്തിലേ പുറത്ത്

Last Updated:

നായകൻ രോഹിത് ശർമ്മയുടെയും(ഏഴ്), ഓപ്പണർ ക്വിന്‍റൺ ഡി കോക്കിന്‍റെയും(19) വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.

avesh-khan
avesh-khan
ദുബായ്: ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസാണ് ആദ്യം ബാറ്റു ചെയ്യുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒമ്പത് ഒവറിൽ രണ്ടിന് 57 എന്ന നിലയിലാണ് മുംബൈ. നായകൻ രോഹിത് ശർമ്മയുടെയും(ഏഴ്), ഓപ്പണർ ക്വിന്‍റൺ ഡി കോക്കിന്‍റെയും(19) വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. രോഹിത് ശർമ്മയെ ആവേശ് ഖാൻ പുറത്താക്കിയപ്പോൾ, ഡി കോക്കിനെ അക്ഷർ പട്ടേലാണ് പുറത്താക്കിയത്. 24 റൺസോടെ സൂര്യകുമാർ യാദവും ആറ് റൺസോടെ സൌരഭ് തിവാരിയുമാണ് ക്രീസിൽ.
പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ഡൽഹിയും ടൂർണമെന്‍റിൽനിന്ന് പുറത്താകാതിരിക്കാൻ മുംബൈയും ശ്രമിക്കുമ്പോൾ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാഹുല്‍ ചഹാറിന് പകരം ജയന്ത് യാദവ് മുംബൈ ഇന്ത്യന്‍ നിരയിലേക്ക് എത്തുമ്ബോള്‍ ലളിത് യാദവിന് പകരം പൃഥ്വി ഷാ ഡൽഹി നിരയിൽ മടങ്ങിയെത്തി.
ഐപിഎൽ രണ്ടാം പാദത്തില്‍ തുടരെ തുടരെ ജയം നേടിയ ഡല്‍ഹിക്ക് കൊല്‍ക്കത്തയോട് തോൽവി നേരിട്ടതിനെ പിന്നാലെയാണ് മുംബൈയ്‌ക്കെതിരെ മത്സരിക്കുന്നത്. അതേസമയം മറുവശത്ത് പഞ്ചാബിനെതിരെ വിജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയതിന്‍റെ ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ്.
advertisement
നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ഡല്‍ഹി. ഇന്ന് മുംബൈയെ പരാജയപ്പെടുത്തിയാൽ ഡല്‍ഹി ക്യാപിറ്റൽസിന് പ്ലേ ഓഫ് ഉറപ്പിക്കാനാകും. അടുത്ത മത്സരങ്ങളിൽ ചെന്നൈയും ബാംഗ്ലൂരുമാണ് ഡൽഹിയുടെ എതിരാളികൾ. ഇതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഡൽഹി പ്രതീക്ഷിക്കുന്നില്ല. നിലവിൽ ഐപിഎൽ പോയിന്‍റ് നിലയിൽ ചെന്നൈ ഒന്നാമതും ബാംഗ്ലൂർ മൂന്നാമതുമാണ്.
advertisement
അതേസമയം മറുവശത്ത് മുംബൈയ്ക്ക് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. കൊല്‍ക്കത്ത പഞ്ചാബിനോട് തോറ്റതോടെ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ മുംബൈയ്ക്ക് പതിനാറ് പോയിന്റ് നേടി പ്ലേ ഓഫൽ എത്താനാകും. എന്നാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും ഇടയില്‍ നിന്നാകും നാലാം സ്ഥാനക്കാരെ കണ്ടെത്തുക. നെറ്റ് റൺ റേറ്റ് കുറവായതാണ് ഇവിടെ മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 MI vs DC: ടോസ് നഷ്ടപ്പെട്ട് മുംബൈ ബാറ്റു ചെയ്യുന്നു; രോഹിത് ശർമ്മ തുടക്കത്തിലേ പുറത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement