നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | 'ഇഷാൻ കിഷന് പക്വത കൂടി; ഹാർദിക് പാണ്ഡ്യ പന്തെറിയാൻ തയ്യാർ': സഹീർ ഖാൻ

  IPL 2021 | 'ഇഷാൻ കിഷന് പക്വത കൂടി; ഹാർദിക് പാണ്ഡ്യ പന്തെറിയാൻ തയ്യാർ': സഹീർ ഖാൻ

  IPL 2021 Mumbai Indians | 'ഹാർദിക്കിന്റെ ജോലിഭാരം കുറക്കാൻ വേണ്ടിയാണ് പന്ത് നൽകാതിരുന്നത്. പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ഹാർദിക് കഴിഞ്ഞ സീസണിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.'

  ishan kishan

  ishan kishan

  • Share this:
   IPL 2021 Mumbai Indians | ഇത്തവണയും മുംബൈ ഇന്ത്യൻസ് ടൂർണമെന്റിൽ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ചരിത്രം നോക്കിയാൽ അത് എതിരാളികൾക്ക് ഒരു മുന്നറിയിപ്പാണ്. അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഐ പി എൽ പതിനാലാം സീസണിൽ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂരിനെതിരെയാണ് തോറ്റിരിക്കുന്നത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഇപ്പോൾ ടീമിലെ ചില താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് ടീം ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍ സഹീർ ഖാൻ.

   ഐ പി എൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തകർപ്പൻ അരങ്ങേറ്റവും നടത്തിയ മുംബൈ താരം ഇഷാൻ കിഷനെക്കുറിച്ച് വലിയ മതിപ്പാണ് സഹീറിനുള്ളത്. "അവന്‍ ഇപ്പോള്‍ കൂടുതല്‍ പക്വത നേടിയിട്ടുണ്ട്, വളരെ കൂളായിട്ടാണ് ബാറ്റ് ചെയ്യുന്നത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അവന്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

   Also Read- IPL 2021: വിജയ വഴിയിൽ തിരിച്ചെത്താൻ മുംബൈ; രണ്ടാം ജയം തേടി കൊൽക്കത്ത

   കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഇഷാന്റേത്. പ്രത്യേകിച്ചും ആര്‍ സി ബിക്കെതിരേയുള്ള ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. അതിനു ശേഷമാണ് അവന്റെ കരിയര്‍ ഗ്രാഫ് മുന്നോട്ട് കുതിച്ചത്. കൂടുതല്‍ മെച്ചപ്പെടാന്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അവന്‍. ഇതിനായി അവൻ നെറ്റ്‌സില്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ട്"- സഹീർ പറഞ്ഞു.

   ആദ്യ കളിയിൽ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാതിരുന്നതിനെക്കുറിച്ചും സഹീർ മറുപടി നൽകി. അദ്ദേഹം അടുത്ത മത്സരങ്ങളിലൂടെ ബൗളിങ്ങിലേക്ക് തിരിച്ചു വരുമെന്ന് സഹീർ വെളിപ്പെടുത്തി. ഹാർദിക്കിന്റെ ജോലിഭാരം കുറക്കാൻ വേണ്ടിയാണ് പന്ത് നൽകാതിരുന്നത്. പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ഹാർദിക് കഴിഞ്ഞ സീസണിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. അവസാനമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അദ്ദേഹം ഒമ്പത് ഓവറുകൾ വിജയകരമായി ചെയ്തിരുന്നു. ചെറിയൊരു പ്രശ്നം അദേഹത്തിന്റെ തോളിനുണ്ടെന്നും, പക്ഷെ അത് പേടിക്കാനില്ലെന്നും ഉടൻ തന്നെ ആരാധകർക്ക് അദേഹത്തിന്റെ ബൗളിങ് ഐ പി എല്ലിലെ വരും മത്സരങ്ങളിൽ കാണാൻ കഴിയുമെന്നും സഹീർ വിശദമാക്കി.

   ഇന്ന് നടക്കുന്ന ടീമിന്റെ ഈ സീസണിലെ രണ്ടാം മൽസരത്തിൽ കൊൽക്കത്തയെയാണ് മുംബൈ നേരിടുന്നത്. ആദ്യ മത്സരത്തിലെ ക്ഷീണം തീർക്കാൻ കച്ച കെട്ടിയാണ് മുംബൈ ടീം ഇറങ്ങുക. രോഹിത് ശർമയ്‌ക്കൊപ്പം ഡീ കോക്ക് മുംബൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അവസരത്തിനു വേണ്ടി താരങ്ങള്‍ കാത്തിരിക്കുന്ന ഇത്രയും മികച്ചൊരു സ്‌ക്വാഡിനെ ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും സഹീര്‍ പറഞ്ഞിരുന്നു.

   News summary: While speaking to ANI during a virtual press conference, former Indian pacer Zaheer Khan said that Ishan Kishan is in the same good zone as he was in the last season. Zaheer Khan says that Hardik Pandya had shoulder concern but will bowl soon.
   Published by:Anuraj GR
   First published:
   )}