IPL 2021 | ഐ പി എല്ലിൽ ആരും വാങ്ങാത്തതിൽ നിരാശയില്ല: ആദിൽ റഷീദ്

Last Updated:

ടി20 ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള ബൗളറാണ് ആദിൽ റഷീദ്. നിലവിൽ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യമാണ് അദ്ദേഹം

ഈ വർഷത്തെ ഐ പി എൽ സീസണിലും ആരും തന്നെ വാങ്ങാൻ തയ്യാറാവത്തത്തിൽ തനിക്ക് നിരാശയില്ലെന്ന് ഇംഗ്ലണ്ട് ലെഗ്ഗ് സ്പിന്നർ ആദിൽ റഷീദ്. ടി20 ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള ബൗളറാണ് ആദിൽ റഷീദ്. നിലവിൽ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യമാണ് അദ്ദേഹം. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഐ പി എല്ലിൽ റഷീദിനെ വാങ്ങാൻ ആളുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. തന്നെ ആരെങ്കിലും വാങ്ങുമെന്ന് സ്വയം വിശ്വസിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് മികച്ച സ്പിൻ ബൗളർമാരുണ്ട്. നിരവധി കഴിവുള്ള സ്പിന്നർമാർക്ക് അവിടെ അവസരം ലഭിക്കുന്നില്ല. ഐ പി എൽ പോലുള്ള ടൂർണമെന്റുകളിൽ കളിക്കാൻ അവസരം ലഭിക്കുക എന്നത് തികച്ചും വലിയ കാര്യം തന്നെയാണ്. ഏതെങ്കിലും ടീം തങ്ങളെ വാങ്ങുമെന്ന് താരങ്ങൾക്ക് പ്രതീക്ഷകളും ഉണ്ടാകും. ഇതൊക്കെത്തന്നെയാണ് ഇത്തരം ടൂർണമെന്റുകളുടെ സ്വാധീനവുമെന്നാണ് ആദ്ൽ റഷീദ് പറയുന്നത്.
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൽസരത്തിൽ മികച്ച പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പൂജ്യത്തിന് കൂടാരം കയറ്റിയത് റാഷിദായിരുന്നു. അവരുടേതായ ദിവസം വരുമ്പോൾ എല്ലാവർക്കും സാധ്യതകളുണ്ടെന്നാണ് റാഷിദ് പറയുന്നത്. ആ ദിവസം ആർക്കും വിജയിക്കാൻ കഴിയും. ഏതൊരു ടീമിന്റെയും വിജയം നിശ്ചയിക്കുന്നത് ആ ടീമിലെ ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനങ്ങളെ ആശ്രയിച്ചാണ്. വലിയ ആത്മവിശ്വാസത്തോടെ സ്വന്തം കരുത്തിൽ വിശ്വാസമർപ്പിച്ചു കൊണ്ട് പ്രയത്നിച്ചാൽ നമുക്ക് സാധ്യതയുണ്ടാകും - ആദിൽ റഷീദ് പറഞ്ഞു.
advertisement
ഇന്ത്യക്കെതിരായ രണ്ടാം ടി20യിലും റഷീദിന്റെ പ്രകടനം തികച്ചും നിർണായകമായ ഒന്നായിരിക്കും. പവർപ്ലേകളിൽ സ്പിൻ ബൗളർമാർക്കെതിരെ അല്പം ഉൾവലിഞ്ഞു കളിക്കുന്ന പ്രകൃതമാണ് ശിഖർ ധവാന്റേത്. ഇതു മനസിലാക്കിയ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ ആദിൽ റഷീദിനെയാണ് ആദ്യ ഓവറുകൾ എറിയാൻ ക്ഷണിക്കുന്നത്. ന്യൂ ബോളിൽ ഓവർ ചെയ്യുന്നതിൽ തനിക്ക് പരിചയക്കുറവുണ്ടെന്നും പക്ഷെ ഇപ്പോൾ കുറച്ചു കാലമായി നന്നായി ന്യൂ ബോൾ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.
advertisement
കളിക്കിടെ തോളിനേറ്റ പരുക്കിൽ നിന്നും മോചിതനായ ശേഷം പരിമിത ഓവർ ക്രിക്കറ്റിലാണ് താരം ശ്രദ്ധ ചെലുത്തുന്നത്. കുറെ ഓവറുകൾ ചെയ്യേണ്ടി വരുന്നതിനാൽ ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക് ഇറങ്ങാൻ ഇനിയും സമയമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഏകദിന ലോകകപ്പിലെ നിലവിലെ ജേതാക്കൾ ഇംഗ്ലണ്ടാണ്. അതോടൊപ്പം ടി20 ലോകകപ്പും നേടാനായാൽ ഇംഗ്ലണ്ടിന് അത് ചരിത്രനേട്ടമാവും. അത്തരമൊരു നേട്ടം ടീമിനും വ്യക്തിപരമായി തനിക്കും വലിയ അംഗീകാരമായിരിക്കുമെന്നും ആദിൽ റഷീദ് പറഞ്ഞു.
Aadhil rasheed, england spin bowler talks about not getting opportunity in IPL
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐ പി എല്ലിൽ ആരും വാങ്ങാത്തതിൽ നിരാശയില്ല: ആദിൽ റഷീദ്
Next Article
advertisement
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement