രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്; സന്തോഷം പങ്കുവെച്ച് ഹർഭജൻ സിംഗ്

Last Updated:
ഹർഭജനും മകൾ ഹിമായയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗീത ബർസ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്
1/11
 രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗും ഭാര്യയും നടിയുമായ ഗീത ബർസയും. ഗീത ബർസ ഇൻസ്റ്റഗ്രാമിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. ഹർഭജനും മകൾ ഹിമായയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗീത ബർസ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

advertisement
2/11
 മകൾ ഹിമായയുടെ കയ്യിൽ ഉടൻ തന്നെ ചേച്ചിയാകും എന്നെഴുതിയ ടി-ഷർട്ടും ഉണ്ടായിരുന്നു. ഈ വർഷം ജുലൈ മാസത്തിലായിരിക്കും കുഞ്ഞ് ജനിക്കുക.

3/11
 2015 ഒക്ടോബർ 25 നാണ് ഹർഭജൻ സിംഗും ഗീത ബർസയും വിവാഹിതരായത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 2016 ലാണ് ഇവർക്ക് ആദ്യ കുഞ്ഞായ ഹിമായ ലണ്ടനിൽ ജനിക്കുന്നത്.

4/11
 ഇമ്രാൻ ഹാഷ്മി നായകനായി 2006 ൽ പുറത്തിറങ്ങിയ ദിൽ ദിയ ഹേ എന്ന ചിത്രത്തിലൂടെയാണ് ഗീത ബർസ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. 2007 ൽ പുറത്തിറങ്ങിയ ദി ട്രെയിൻ, 2013 ലെ സില ഗാസിയാബാദ്, 2015 ൽ പുറത്തിറങ്ങിയ സെക്കന്റ് ഹാൻഡ് ഹസ്ബന്റ്, 2016 ൽ ലോക്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

5/11
 വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന ഗീത ബർസ ഭർത്താവിനും മകൾക്കുമൊപ്പം മാധ്യമങ്ങളിൽ നിന്ന് അകന്ന് ജീവിക്കുകയായിരുന്നു. അതേസമയം, സോഷ്യൽമീഡിയയിൽ സജീവമാണ് ഹർഭജൻ സിംഗ്. 

6/11
 ഇപ്പോൾ സിനിമയിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭാജി. തമിഴിൽ പുറത്തിറങ്ങുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

7/11
 വിജയ് ദളപതിയുടെ ചിത്രമായ മാസ്റ്ററിലെ 'വാത്തി കമിങ്' എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന സിനിമയിലെ ഒരു ക്ലിപ്പ് കഴിഞ്ഞ ദിവസം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. 

8/11
 ബോളിവുഡ് ചിത്രങ്ങളായ മുജ് സേ ഷാദി കരോഗി, സെക്കന്റ് ഹാന്റ് ഹസ്ബന്റ്, പഞ്ചാബി ചിത്രമായ ഭാജി ഇ൯ പ്രോബ്ലം എന്നിവയിലാണ് ഹർഭ൯ അഭിനയിച്ചത്. ക്രിക്കറ്റ് കരിയർ പൂർണ്ണമായും അവസാനിക്കുന്നതിന് മുന്പ് തന്നെ സിനിമാ ജീവിതവും തുടങ്ങാ൯ തീരുമാനിച്ചിരിക്കുകയാണ് ഹർഭജ൯. തിങ്കളാഴ്ച്ചയാണ് നാൽപത് വയസ്സുകാരനായ ഹർഭജ൯ 

9/11
 ജോൺ പോൾ രാജും ശാം സൂര്യയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിനു പുറമെ കന്നഡ, തെലുഗു, ഹിന്ദി സിനിമകളിലേക്കും ഈ ചിത്രം ഡബ്ബ് ചെയ്യും. ഭാജിക്കു പുറമെ അർജു൯ സാർജ, സതീഷ്, തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയായ ലോസ്ലിയ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലോസ്ലിയുടെ ആദ്യത്തെ ചിത്രമാണിത്.

10/11
 ഹർഭജന്റെ സിനിമാ പ്രവേശം വലിയ ആവേശത്തോടെ ആരാധകർ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹതാരങ്ങളും, ക്രിക്കറ്റ് ഫ്രാറ്റേണിറ്റി അംഗങ്ങളും താരം അനുമോദിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

11/11
 ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും ഹർഭജൻ അറിയിച്ചിരുന്നു. താൻ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. 700 ൽ അധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ ഹർഭജൻ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല, 2015 ഒക്ടോബർ മുതൽ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടില്ല.

'അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളിലേക്ക് പോകുക'; ശിവസേനാ കൗണ്‍സിലര്‍മാരോട്  ഏക്‌നാഥ് ഷിന്‍ഡെ

  • ഏക്‌നാഥ് ഷിൻഡെ ശിവസേന കൗൺസിലർമാരോട് അതിരാവിലെ എഴുന്നേറ്റ് വാർഡുകളിൽ പോകാൻ നിർദേശിച്ചു

  • ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും, അടിസ്ഥാന പ്രശ്‌നങ്ങളിൽ ശ്രദ്ധ നൽകണമെന്നും പറഞ്ഞു

  • വാർഡുകളിൽ ശുചിത്വം, ജലവിതരണം, വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകാൻ ഷിൻഡെ അഭ്യർത്ഥിച്ചു

View All
advertisement