IPL 2021| ഉത്തപ്പ, ഗെയ്ക്‌വാദ് ഷോ; 'ക്യാപ്റ്റൻ കൂൾ' ഫിനിഷുമായി ധോണി; ഡൽഹിയെ നാല് വിക്കറ്റിന് തകർത്ത് ചെന്നൈ ഫൈനലിൽ
- Published by:Naveen
- news18-malayalam
Last Updated:
അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ എം എസ് ധോണിയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈക്ക് ഫൈനലിലേക്ക് ടിക്കറ്റ് നൽകിയത്.
ഐപിഎൽ പതിനാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്. ക്വാളിഫയർ ഒന്നിലെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തകർത്താണ് ചെന്നൈ ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ ആയത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് അവർ ഈ സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിർത്തിയാണ് ചെന്നൈ മറികടന്നത്.
അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ എം എസ് ധോണിയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈക്ക് ഫൈനലിലേക്ക് ടിക്കറ്റ് നൽകിയത്. ചെന്നൈയുടെ ഒൻപതാം ഐപിഎൽ ഫൈനൽ പ്രവേശനമാണിത്.
ചെന്നൈക്കെതിരെ മത്സരം തോറ്റെങ്കിലും ഫൈനലിൽ കടക്കാൻ ഡൽഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ ഡൽഹി നേരിടും.
ഡല്‍ഹിയ്ക്ക് വേണ്ടി ടോം കറന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആന്റിച്ച് നോര്‍ക്കെ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
advertisement
Updating..
Location :
First Published :
October 10, 2021 11:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഉത്തപ്പ, ഗെയ്ക്‌വാദ് ഷോ; 'ക്യാപ്റ്റൻ കൂൾ' ഫിനിഷുമായി ധോണി; ഡൽഹിയെ നാല് വിക്കറ്റിന് തകർത്ത് ചെന്നൈ ഫൈനലിൽ