IPL 2021 | ബാംഗ്ലൂരിനെതിരെ മായങ്കിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല, കാരണം വ്യക്തമാക്കി നായകൻ രാഹുൽ

Last Updated:

മായങ്കിനെ പുറത്തിരുത്തിയത് എന്തിന് എന്ന സംശയം ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായപ്പോൾ അതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് നായകൻ കെ എൽ രാഹുൽ.

ഏഴ് കളികളിൽ നിന്നും മൂന്ന് ജയങ്ങളേ നേടാൻ കഴിഞ്ഞുള്ളുവെങ്കിലും ഇത്തവണ പഞ്ചാബ് ടീം തോൽപ്പിച്ചതൊക്കെയും ടൂർണമെന്റിലെ വമ്പന്മാരെയാണ്. ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചുകൊണ്ടിരിക്കുന്ന ടീമായ കോഹ്ലിയുടെ ബാംഗ്ലൂരിനെയാണ് പഞ്ചാബ് ഇന്നലത്തെ മത്സരത്തിൽ തോൽപ്പിച്ചത്. സീസണിലെ ആദ്യ മത്സരം കളിച്ച ഹർപ്രീത് ബ്രാറിന്റെ തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് 34 റൺസിന്റെ അനായാസ ജയം സ്വന്തമാക്കിയത്. നാലോവറിൽ 19 റൺസ് വഴങ്ങി ആർ സി ബിയുടെ നെടുംതൂണുകളായ വിരാട് കോഹ്ലി, മാക്സ്വെൽ, ഡി വില്ലിയേഴ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്.
ഇന്നലത്തെ മത്സരത്തിലൂടെ വിജയവഴിലേക്ക് തിരിച്ചെത്തിയ പഞ്ചാബ് പ്ലേഓഫ് സാധ്യതകൾക്ക് കരുത്ത് കൂട്ടിയിരിക്കുകയാണ്. മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്നലെ ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ടീമിന് ഗംഭീര തുടക്കങ്ങൾ നൽകിക്കൊണ്ടിരുന്ന മായങ്ക് അഗർവാൾ- കെ എൽ രാഹുൽ കൂട്ടുകെട്ടിൽ തുടങ്ങി മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ മായങ്കിന് കഴിഞ്ഞിരുന്നില്ല. മായങ്കിനെ ഇതുകൊണ്ടാണോ പുറത്തിരുത്തിയത് എന്ന സംശയം ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായപ്പോൾ അതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് നായകൻ കെ എൽ രാഹുൽ.
advertisement
'മൂന്ന് മാറ്റങ്ങളാണ് ഞങ്ങള്‍ വരുത്തിയത്. ഹെൻറിക്വസും അര്‍ഷദീപും പുറത്തായപ്പോള്‍ മെറീഡത്തും പ്രഭ്‌സിംറാനും ഹര്‍പ്രീതും ടീമിലെത്തി. മായങ്കിന് ചെറിയ പരിക്കുണ്ട്. അതിനാലാണ് വിശ്രമം നല്‍കിയത്. യുവതാരങ്ങളുടെ ഒരു കൂട്ടമാണ് പഞ്ചാബിന്റേത്. ക്രിസ് ഗെയ്ല്‍ ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം ആളുകളും യുവാക്കളാണ്. സ്ഥിരതയില്ലായ്മ ടീമിനുണ്ടെങ്കിലും അതിനെ മറികടക്കാനാവും. തെറ്റുകളില്‍ നിന്ന് പഠിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ക്രിസ് ഗെയ്‌ലില്‍ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബിന് ആറോ ഏഴ് ബോളിങ് ഓപ്ഷന്‍ ഉണ്ട്. അത് എന്റെ ജോലി കൂടുതല്‍ എളുപ്പമാക്കും. എല്ലാ അംഗീകാരവും ബൗളര്‍മാര്‍ക്കാണ്'- രാഹുൽ പറഞ്ഞു.
advertisement
മായങ്കിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നും എത്ര നാൾ വിശ്രമം വേണമെന്നോ രാഹുൽ വ്യക്തമാക്കിയിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പ്രഭ്സിമ്രാൻ സിങാണ് മായങ്കിനു പകരം ഇന്നലെ ഇറങ്ങിയത്. ബാംഗ്ലൂരിനെതിരെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത രാഹുൽ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിൽ 57 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 91 റണ്‍സാണ് രാഹുല്‍ നേടിയത്. താരത്തിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് 179 എന്ന മികച്ച സ്കോറിൽ എത്തിയത്. നാലോവറിൽ 17 റൺസ് വിട്ട്കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ സ്പിന്നർ രവി ബിഷ്ണോയിയുടെ പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായകമായി.
advertisement
News summary: KL Rahul reveals the reason behind Mayank Agarwal’s omission from the PBKS vs RCB match.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ബാംഗ്ലൂരിനെതിരെ മായങ്കിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല, കാരണം വ്യക്തമാക്കി നായകൻ രാഹുൽ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement