IPL 2021 | Sanju Samosn | നായകനായി അരങ്ങേറിയ മത്സരത്തിൽ സെഞ്ച്വറി, സഞ്ജുവിന് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം

Last Updated:

കാണാന്‍ മനോഹരമായ പ്രകടനമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും മുൻ പഞ്ചാബ് നായകനുമായ യുവരാജ് സിങ് പ്രതികരിച്ചത്.

ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കികൊണ്ടിരുന്ന മത്സരമായിരുന്നു ഇന്നലെ നടന്ന പഞ്ചാബ് കിങ്ങ്സ് - രാജസ്ഥാൻ റോയൽസ് പോരാട്ടം. ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാൻ ടീമിനെ നയിച്ചിരുന്നത്. ഐ പി എൽ ചരിത്രത്തിൽ ആദ്യമായാണ് മലയാളി ഒരു ടീമിന്റെ നേതൃസ്ഥാനത്തെത്തുന്നത്. തകർപ്പൻ ക്യാപ്റ്റൻ ഇന്നിങ്സാണ് സഞ്ജു ആരാധകർക്കായി കാഴ്ച വച്ചത്. 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 119 റൺസ് നേടി അവസാന പന്തിലാണ് താരം പുറത്തായത്. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ത്തന്നെ ഇത്തരമൊരു സെഞ്ച്വറി പ്രകടനം ഐ പി എല്‍ ചരിത്രത്തിൽ ആദ്യമാണ്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 222 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാനു മുന്നിൽ ഉയർത്തിയത്. മത്സരം രാജസ്ഥാൻ ജയിക്കില്ലെന്ന് 90 ശതമാനം ആളുകളും വിധിയെഴുതിയപ്പോഴും ഒരറ്റത്ത് സഞ്ജു തകർത്തടിച്ചുകൊണ്ടിരുന്നു. ജയത്തിന് വെറും നാല് റൺസ് അകലെയാണ് രാജസ്ഥാൻ ഇന്നിങ്ങ്സ് അവസാനിച്ചത്. നായകന്റെ ഒറ്റയാൾ പോരാട്ടത്തിന് ഭാഗ്യം തുണച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വൻ അഭിനന്ദന പ്രവാഹമാണ് സഞ്ജുവിന് വന്നുകൊണ്ടിരിക്കുന്നത്.
മുന്‍ സൂപ്പര്‍ താരങ്ങളും നിലവിലെ താരങ്ങളുമടക്കം നിരവധി പേര്‍ സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. 'സഞ്ജുവിന്റെ പ്രകടനത്തില്‍ വളരെ സന്തോഷം. മികച്ച പ്രകടനം. ടോപ് ക്ലാസ്' എന്നായിരുന്നു ബുമ്ര ട്വിറ്ററില്‍ കുറിച്ചത്. ഇരുവരും ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച്‌ കളിച്ചിട്ടുള്ള താരങ്ങളാണ്. ഇന്ത്യക്കായി ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോഴൊന്നും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇത്തവണ മികച്ച പ്രകടനം തുടര്‍ന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കും. എന്നാൽ ഇന്ത്യൻ ടീമിൽ ഏത് പൊസിഷനിൽ താരത്തെ ഇറക്കും എന്നത് ചോദ്യചിഹ്നമാണ്. കാണാന്‍ മനോഹരമായ പ്രകടനമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും മുൻ പഞ്ചാബ് നായകനുമായ യുവരാജ് സിങ് പ്രതികരിച്ചത്.
advertisement
'പഞ്ചാബ് കിങ്‌സിന്റേത് മികച്ച ജയം. മൂന്നാം ഐ പി എല്‍ സെഞ്ച്വറി അടിച്ചെടുത്ത സഞ്ജു സാംസണ്‍ ഗംഭീരം. എന്നാല്‍ ദീപക് ഹൂഡയുടേത് ടോപ് ക്ലാസ്. അവന്റെ ഇന്നിങ്‌സ് വ്യത്യസ്തമായിരുന്നു'- സെവാഗ് ട്വിറ്ററിൽ കുറിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും, സഞ്ജയ്‌ മഞ്ജരേക്കറും താരത്തെ പ്രശംസിച്ചു. ടൂര്‍ണമെന്റിലുടെനീളം ഈ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
News summary: This is Sanju Samson's first ton as a captain and overall third in IPL. In his first match as captain, he scored 119 runs off 63 balls with 12 fours and seven sixes. He is getting lot of praise from people on social media.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | Sanju Samosn | നായകനായി അരങ്ങേറിയ മത്സരത്തിൽ സെഞ്ച്വറി, സഞ്ജുവിന് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം
Next Article
advertisement
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
  • ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം നേടി.

  • വാഷിംഗ്ടൺ സുന്ദറിന്റെ 23 പന്തിൽ 49 റൺസാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

  • പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1) ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

View All
advertisement