IPL 2021 | ശ്രേയസ് അയ്യരുടെ പരിക്ക് സാരമുള്ളത്, ഐ പി എൽ ആദ്യ പകുതി നഷ്ടമാകും, ഡൽഹിയെ ആര് നയിക്കും?
- Published by:Anuraj GR
- news18-malayalam
Last Updated:
ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസിന്റെ ഇടം തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഫസ്റ്റ്‌എയ്ഡ് നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് തിരികെ അയച്ചു.
ഡൽഹി ക്യാപിറ്റൽസ് ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യൻ ക്യാമ്പിൽ നിന്നും വാർത്തയെത്തി. ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഐ പി എൽ ആദ്യ പകുതിയിൽ ടീമിനൊപ്പം ഉണ്ടാകില്ല. ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിന് ഇടയില്‍ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് ശ്രേയസ് അയ്യറിന് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസിന്റെ ഇടം തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഫസ്റ്റ്‌എയ്ഡ് നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് തിരികെ അയച്ചു.
ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡ് ആയി എന്നാണ് സ്കാന്‍ ചെയ്തപ്പോള്‍ മനസ്സിലായത്. താരം ഏകദിന പരമ്പരയില്‍ ഇനി കളിക്കില്ല. മാത്രമല്ല ഐ പി എല്‍ സീസണ്‍ ആദ്യ പകുതിയിലും ശ്രേയസ് ഉണ്ടാകില്ല. ഡല്‍ഹിക്ക് വലിയ നഷ്ടമാകും ഇത്. കഴിഞ്ഞ രണ്ട് ഐ പി എല്ലും ശ്രേയസിന്റെ ക്യാപ്റ്റന്‍സി ആയിരുന്നു ഡല്‍ഹിയുടെ പ്രധാന കരുത്തായത്.
advertisement
ഐപിഎല്ലിലും ഡി സിയെ നയിക്കാന്‍ ശ്രേയസുണ്ടാവില്ല. ഒരുപക്ഷെ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ അദ്ദേഹം ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ ടീമിനെ നയിക്കാൻ കഴിവുള്ള വ്യക്തികളും ടീമിലുണ്ട്. പരിചയ സമ്പന്നനായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നായകസ്ഥാനത്തേക്കു വരാനിടയുള്ള ഒരു താരം. അവസാന വർഷ ഐ പി എല്ലിലെ ഒരു മൽസരത്തിനിടെ ശ്രേയസിനു പരിക്കേറ്റപ്പോള്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു.
advertisement
പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് പരിഗണിക്കിപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. നേരത്തേ 2019ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും അശ്വിൻ നയിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ റിഷഭ് പന്തിനെയും ശ്രേയസിന്റെ പകരക്കാരന്റെ സ്ഥാനത്തേക്കു ഡൽഹി ടീം പരീക്ഷിച്ചേക്കും. 5 വർഷക്കാലമായി റിഷഭ് ഡൽഹിക്കൊപ്പമുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയും ഐ പി എല്ലിൽ ജെഴ്‌സി അണിഞ്ഞിട്ടുമില്ല.
ഇവർക്കെല്ലാം പുറമെ ക്യാപ്റ്റൻസിയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അജിൻക്യ രഹാനെയും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ഡൽഹി നിരയിലുണ്ട്. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുള്ളവരാണ് രണ്ടു പേരും.
advertisement
News summary: Shreyas Iyer ruled out of ODI series with shoulder injury, to miss part of IPL.
Keywords- IPL 2021, Shreyas Iyer, IPL, Shreyas Iyer injury, Shreyas Iyer IPL, Delhi Capitals, Shreyas Iyer Delhi Capitals
Location :
First Published :
March 25, 2021 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ശ്രേയസ് അയ്യരുടെ പരിക്ക് സാരമുള്ളത്, ഐ പി എൽ ആദ്യ പകുതി നഷ്ടമാകും, ഡൽഹിയെ ആര് നയിക്കും?


