• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരട്ട മാറ്റങ്ങളുമായി ആർസിബി

IPL 2022 | ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു; ഇരട്ട മാറ്റങ്ങളുമായി ആർസിബി

സീസണിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും തോറ്റ ചെന്നൈക്ക് പ്ലേഓഫ് യോഗ്യതയിൽ പ്രതീക്ഷ വെക്കാൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്

  • Share this:
    ഐപിഎല്ലിൽ (IPL 2022) ചെന്നൈ സൂപ്പർ കിങ്സിനെതിരായ (Chennai Super Kings) മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore) ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ബൗളിംഗ് തിരഞ്ഞെടുത്തു. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളെല്ലാം തോറ്റ ചെന്നൈക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ നിർണായകമാണ്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിനെതിരെ ജയം നേടാനുറച്ചാകും ജഡേജയും സംഘവും ഇറങ്ങുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ വരുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

    കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് ഇരട്ട മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

    സഹോദരി മരിച്ചതിനാൽ ഐപിഎൽ ബയോബബിൾ വിട്ട ഹർഷൽ പട്ടേലിന് പകരമായി സുയാഷ്‌ പ്രഭുദേശയിയും ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡുമാണ് ബാംഗ്ലൂർ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.

    നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് അത്ര ആശാവഹമായ തുടക്കമല്ല ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും തോറ്റാണ് ചെന്നൈ ബാംഗ്ലൂരിനെതിരായ മത്സരത്തിനിറങ്ങുന്നത്. അതേസമയം, തുടകത്തിലേറ്റ തോൽവിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങൾ ജയിച്ച് പോയിന്റ് ടേബിളിൽ മൂന്നാമത് നിൽക്കുകയാണ് ബാംഗ്ലൂർ. ചെന്നൈ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.

    ഇതുവരെ 28 മത്സരങ്ങളാണ് ഇരുടീമുകളും നേർക്കുനേർ പോരാടിയിട്ടുള്ളത്. അതിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 കളിയില്‍ ജയിച്ചപ്പോൾ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചത് ഒമ്പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു.


    പ്ലെയിങ് ഇലവൻ:

    ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിൻ ഉത്തപ്പ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, ക്രിസ് ജോർദാൻ, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി

    റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, സുയാഷ് പ്രഭുദേശായ്, ആകാശ് ദീപ്
    Published by:Naveen
    First published: