IPL 2022 | രക്ഷകനായി അവതരിച്ച് 'സൂര്യ'; കത്തിക്കയറി പൊള്ളാർഡ്; കൊൽക്കത്തയ്ക്ക് 162 റൺസ് വിജയലക്ഷ്യം

Last Updated:

കിറോൺ പൊള്ളാർഡ് അവസാന ഓവറിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ സ്കോർ 150 കടത്തിയത്. 

Image: IPL, Twitter
Image: IPL, Twitter
മുംബൈ ഇന്ത്യൻസിനെതിരായ (Mumbai Indians) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 162 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന ശേഷ൦ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറി (36 പന്തുകളിൽ 52) പ്രകടനമാണ് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി പതറിയ മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
സൂര്യകുമാറിന് പുറമെ അരങ്ങേറ്റ താരം ഡെവാൾഡ് ബ്രെവിസ് (19 പന്തിൽ 29), തിലക് വർമ (27 പന്തിൽ 38*), കിറോൺ പൊള്ളാർഡ് (5 പന്തിൽ 22*) എന്നിവരും മികച്ച പ്രകടനം നടത്തി. കിറോൺ പൊള്ളാർഡ് അവസാന ഓവറിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ സ്കോർ 150 കടത്തിയത്. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സടക്കം 23 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സടക്കം 23 റൺസാണ് മുംബൈ അടിച്ചെടുത്തത്.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ക്രീസിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയെ ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. റൺ ഉയർത്താനുള്ള ശ്രമത്തിനിടെ രോഹിത് വിക്കറ്റ് കീപ്പർ സാം ബില്ലിങ്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 12 പന്തില്‍ വെറും മൂന്ന് റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. പിന്നീട് ക്രീസിൽ എത്തിയ ഡെവാൾഡ് ബ്രെവിസ് അരങ്ങേറ്റക്കാരന്റെ പകപ്പൊന്നുമില്ലാതെ തകർത്തടിച്ചെങ്കിലും മുംബൈ സ്കോർ 45 ൽ നിൽക്കെ വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്‌സിന്റെ സ്റ്റമ്പിങ്ങിൽ താരം പുറത്തായി. 19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 29 റണ്‍സാണ് ബേബി എ ബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം നേടിയത്. പിന്നാലെ ഇഷാൻ കിഷനെ (21 പന്തില്‍ 14) മടക്കി പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് മേധാവിത്വ൦ നൽകി.
advertisement
ഇതോടെ 11 ഓവറില്‍ മുംബൈ 55ന് മൂന്ന് എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റിൽ തിലക് വർമ്മയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാപ്രവർത്തനമാണ് മുംബൈക്ക് മത്സരത്തിൽ ജീവൻ നൽകിയത്. പതിയെ മുന്നേറിയ സഖ്യം 17-ാ൦ ഓവറിലാണ് മുംബൈയുടെ സ്കോർ 100 കടത്തിയത്. ഡെത്ത് ഓവറുകളിൽ മുംബൈ പതിയെ സ്കോറിങ്ങിന്റെ ഗിയർ മാറ്റുകയായിരുന്നു. ഇതിനിടെ സൂര്യകുമാർ യാദവ് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. 34 പന്തുകളിൽ നിന്നുമായിരുന്നു താരം 50 നേടിയത്. റൺ ഉയർത്താനുള്ള ശ്രമത്തിനിടെ അവസാന ഓവറിലെ ആദ്യ പന്തിൽ താരം പുറത്താവുകയായിരുന്നു. കമ്മിൻസിന്റെ പന്തിൽ സാം ബില്ലിങ്‌സ് പിടിച്ചാണ് താരം പുറത്തായത്. സൂര്യകുമാർ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ പൊള്ളാർഡ് കത്തിക്കയറിയതോടെ മുംബൈ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു.
advertisement
കൊൽക്കത്തയ്ക്കായി ബൗളിങ്ങിൽ കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | രക്ഷകനായി അവതരിച്ച് 'സൂര്യ'; കത്തിക്കയറി പൊള്ളാർഡ്; കൊൽക്കത്തയ്ക്ക് 162 റൺസ് വിജയലക്ഷ്യം
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement