IPL 2022 |ജയം തുടരാന്‍ ബാംഗ്ലൂരും ലക്‌നൗവും; ടോസ് നേടിയ ലക്‌നൗ ബൗളിംഗ് തിരഞ്ഞെടുത്തു

Last Updated:

ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ലക്നൗവിനും ബാംഗ്ലൂരിനും എട്ടു പോയിന്റ് വീതമാണുള്ളത്.

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്നൗ നായകന്‍ കെ.എല്‍ രാഹുല്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനെയാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് ഇരു ടീമും ഇന്നിറങ്ങുന്നത്.
രണ്ട് ടീമും മികച്ച ഫോമിലെത്തുമ്പോള്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഡുപ്ലെസിസ് എന്ന പരിചയസമ്പന്നനായ ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ തന്ത്രങ്ങളെ വീഴ്ത്താന്‍ കെ എല്‍ രാഹുലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
advertisement
ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ലക്നൗവിനും ബാംഗ്ലൂരിനും എട്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ലക്‌നൗ രണ്ടാംസ്ഥാനത്തും ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
advertisement
അരങ്ങേറ്റ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിനു തുടക്കമിട്ടത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളും ലക്നൗ ജയിച്ചുകയറി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനും സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും തുരത്തുകയായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു വിക്കറ്റിനു പൊരുതിത്തോറ്റു. അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 18 റണ്‍സിനായിരുന്നു ലക്‌നൗവിന്റെ വിജയം.
advertisement
ബാംഗ്ലൂര്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ വിജയം കൊയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 23 റണ്‍സിനു തോറ്റ ആര്‍സിബി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 16 റണ്‍സിനു പരാജയപ്പെടുത്തി തിരിച്ചെത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ജയം തുടരാന്‍ ബാംഗ്ലൂരും ലക്‌നൗവും; ടോസ് നേടിയ ലക്‌നൗ ബൗളിംഗ് തിരഞ്ഞെടുത്തു
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement