ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) മികച്ച സ്കോറില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. കോടികള്‍ മുടക്കി സ്വന്തമാക്കിയ യുവതാരം ഇഷാന് കിഷന് (Ishan Kishan) 48 പന്തില്‍ 81 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 32 പന്തില്‍ നിന്നും 41 റണ്‍സ് നേടി. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ അവസാന ഓവറില്‍ കിഷന് നടത്തിയ പോരാട്ടം മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. രണ്ട് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. ഡാനിയേല്‍ സാംസ് (7) പുറത്താവാതെ നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.