IPL 2022 |എറിഞ്ഞൊതുക്കി കാഗിസോ റബാട; ലക്‌നൗവിനെതിരെ പഞ്ചാബിന് 154 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാടയാണ് ലക്നൗ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 46 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാടയാണ് ലക്നൗ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
46 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 28 പന്തില്‍ 34 റണ്‍സ് നേടി. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റും, സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.
Innings Break!
Disciplined bowling from #PBKS restricts #LSG to a total of 153/8 on the board.
Scorecard - https://t.co/H9HyjJPgvV #TATAIPL #PBKSvLSG pic.twitter.com/wsP8JrqOvx
— IndianPremierLeague (@IPL) April 29, 2022
advertisement
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് ടീം ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇറങ്ങുമ്പോള്‍ ലക്നൗ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ലക്‌നൗവില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം ആവേശ് ഖാന്‍ ടീമിലെത്തി.
എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ലക്‌നൗ. പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കെ. എല്‍ രാഹുലിനും സംഘത്തിനും മൂന്നാം സ്ഥാനത്തേക്കു കയറാനാവും. പഞ്ചാബാവട്ടെ ലീഗില്‍ ആറാം സ്ഥാനത്തു നില്‍ക്കുകയാണ്. എട്ടു കളികളില്‍ നാലു വീതം ജയവും തോല്‍വിയും സഹിതം എട്ട് പോയിന്റുകളാണ് അവരുടെ പേരിലുള്ളത്. ഈ സീസണില്‍ രണ്ടു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. ഇത്തവണ ഒരു തവണ മാത്രമേ പഞ്ചാബും ലക്നൗവും ഏറ്റുമുട്ടുകയും ചെയ്യുന്നുള്ളൂ.
advertisement
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.
ലക്നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍.
Location :
First Published :
April 29, 2022 9:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |എറിഞ്ഞൊതുക്കി കാഗിസോ റബാട; ലക്‌നൗവിനെതിരെ പഞ്ചാബിന് 154 റണ്‍സ് വിജയലക്ഷ്യം