IPL 2022 |അടിക്ക് തിരിച്ചടി! ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്

Last Updated:

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ് (Punjab Kings). ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. മൂന്നാമനായി ഇറങ്ങിയ ഭാനുക രജപക്‌സയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 22 പന്തില്‍ നാല് സിക്‌സും, രണ്ട് ഫോറും സഹിതം 44 റണ്‍സാണ് താരം നേടിയത്.
ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഒഡേയ്ന്‍ സ്മിത്ത് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒഡേയ്ന്‍ സ്മിത്ത് 8 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെടുത്തു.
advertisement
ഓപ്പണര്‍മാരായ ധവാന്‍- മായങ്ക് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മായങ്കിനെ പുറത്താക്കി വാനിന്ദു ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ രജപക്സ മികച്ച ഫോമിലായിരുന്നുന്നു. അദ്ദേഹം ധവാന് പിന്തുണ നല്‍കി. ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ ധവാനെ പുറത്താക്കിക്കൊണ്ട് കൂട്ടുകെട്ട് തകര്‍ത്തു.
advertisement
ശേഷം ടീം ടോട്ടലിനോട് 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. രജപക്സയേയും രാജ് ബാവയേയും (0) അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജ് പവലിയനിലെത്തിച്ചു. ലിയാം ലിവിംഗ്സ്റ്റണ്‍ നന്നായി തുടങ്ങിയെങ്കിലും അകാശ് ദീപിന്റെ പന്തില്‍ അനുജ് റാവത്തിന് ക്യാച്ച് ല്‍കി. ടീം 14.5 ഓവറില്‍ അഞ്ചിന് 165 എന്ന അവസ്ഥയിലേക്ക് വീണു. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സ്മിത്ത്- ഷാരുഖ് സഖ്യം വിജയം പൂര്‍ത്തിയാക്കി. ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
advertisement
നേരത്തെ, ക്യാപ്റ്റന്‍ ഫാഫ് ഡൂ പ്ലെസിയുടെയും(88), വിരാട് കോഹ്ലിയുടെയും (41*), ദിനേഷ് കാര്‍ത്തിക്കിന്റെയും (32*) പ്രകടനങ്ങളാണ് ബാംഗ്ലൂരിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |അടിക്ക് തിരിച്ചടി! ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement