ഐപിഎല്ലില് രാജസ്ഥാന് റോയല്സിനെതിരെ ഗുജറാത്ത് ടൈറ്റന്സിന് വമ്പന് സ്കോര്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 192 റണ്സാണ് നേടിയത്. നായകന് ഹാര്ദിക് പാണ്ഡ്യയുടെ തകര്പ്പന് പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്സില് നിര്ണായകമായത്.
52 പന്തില് 87 റണ്സാണ് ഹാര്ദിക് അടിച്ചു കൂട്ടിയത്. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഗുജറാത്തിനായി യുവതാരം അഭിനവ് മനോഹറും തിളങ്ങി. 28 പന്തില് 43 റണ്സ് നേടിയാണ് താരം പുറത്തായത്.
Innings Break!
87* from @hardikpandya7, well supported by Abhinav Manohar (43) & Miller (31*) guide #GujaratTitans to a total of 192/4.
മോശം തുടക്കമായിരുന്നു ഗുജറാത്തിന്. എന്നാല് രണ്ടാം ഓവറില് വെയ്ഡ് റണ്ണൗട്ടായി. ആദ്യ ഓവറില് മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ മാത്യൂ വെയ്ഡ് (12) റണ്ണൗട്ടായി. തൊട്ടടുത്ത ഓവറില് വിജയ് ശങ്കറും മടങ്ങി. കുല്ദീപിന്റെ പന്തില് സഞ്ജുവിന് ക്യാച്ച് നല്കിയാണ് ശങ്കര് മടങ്ങുന്നത്. പിന്നാലെ ആക്രമിച്ച് കളിച്ച ഹാര്ദിക് പതിയെ റണ്നിരക്ക് ഉയര്ത്തി. ഏഴാം ഓവറില് ശുഭ്മാന് ഗില് (13) പുറത്തായതും ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയില്ല.
ഹാര്ദിക്- മനോഹര് സഖ്യം 86 റണ്സ് കൂട്ടിചേര്ത്തു. ഗുജറാത്തിന്റെ ഇന്നിംഗിന് കരുത്തായതും ഈ കൂട്ടുകെട്ടാണ്. മനോഹറിനെ യൂസ്വേന്ദ്ര ചാഹല് പുറത്താക്കിയെങ്കിലും ഡേവിഡ് മില്ലര് (14 പന്തില് 31)- ഹാര്ദിക് സഖ്യം ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്സ് കൂട്ടിച്ചേര്ത്തു. മില്ലര് അഞ്ച് ഫോറും ഒരു സിക്സും നേടി.
ടോസ് നേടിയ രാജസ്ഥാന് നായകന് സഞ്ജു സാംസണ് ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്നത്തെ മത്സരത്തില് മാറ്റങ്ങള് വരുത്തിയിട്ടുണ്ട്.
രാജസ്ഥാന് നിരയില് ട്രെന്റ് ബോള്ട്ടിന് പകരം ജെയിംസ് നീഷം ഇന്നിറങ്ങുന്നു. ഗുജറാത്ത് നിരയില് വിജയ ശങ്കറും യാഷ് ദയാലും അന്തിമ ഇലവനില് ഇടം നേടി.
ഇരു ടീമുകളും ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് ഇന്നു മുഖാമുഖം വരുന്നത്. ഇരു ടീമുകള്ക്കും ഇപ്പോള് ആറു പോയിന്റ് വീതമാണുള്ളത്. എന്നാല് മികച്ച നെറ്റ് റണ്റേറ്റ് തുണയായപ്പോള് റോയല്സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി.
അഞ്ചാംസ്ഥാനത്താണ് ടൈറ്റന്സുള്ളത്. ഇന്നു ജയിക്കുന്ന ടീം എട്ടു പോയിന്റോടെ ഒന്നാംസ്ഥാനം ഭദ്രമാക്കും. രാജസ്ഥാനും ഗുജറാത്തിനും ഇത് അഞ്ചാം റൗണ്ട് പോരാട്ടമാണ്.
ഗുജറാത്ത് ടൈറ്റന്സ്: മാത്യൂ വെയ്ഡ്, ശുഭ്മാന് ഗില്, വിജയ് ശങ്കര്, ഹാര്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്, അഭിനവ് മനോഹര്, രാഹുല് തെവാട്ടിയ, റാഷിദ് ഖാന്, ലോക്കി ഫെര്ഗൂസണ്, മുഹമ്മദ് ഷമി, യഷ് ദയാല്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.