IPL 2022 | ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച് രാജസ്ഥാൻ; ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം
- Published by:Naveen
- news18-malayalam
Last Updated:
അവസാന നാലോവറിൽ നിന്നായി 62 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്
രാജസ്ഥാൻ റോയൽസിനെതിരായ (RR vs RCB) മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. ഡെത്ത് ഓവറുകളിൽ തകർപ്പൻ പ്രകടനം നടത്തിയാണ് രാജസ്ഥാൻ ബാഗ്ലൂരിനെതിരെ മികച്ച സ്കോർ നേടിയത്. മുംബൈക്കെതിരെ സെഞ്ചുറി നേടിയ ഇംഗ്ലീഷ് താരം ജോസ് ബട്ലർ (Jos Buttler) ആണ് രാജസ്ഥാൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. ഡെത്ത് ഓവറുകളിൽ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയറിനെ കൂട്ടുപിടിച്ച് തകർത്തടിച്ചാണ് ബട്ലർ രാജസ്ഥാന്റെ സ്കോർ 169 ലേക്ക് എത്തിച്ചത്. അവസാന നാലോവറിൽ നിന്നായി ഇരുവരും ചേർന്ന് 62 റൺസാണ് നേടിയത്.
47 പന്തുകളിൽ നിന്നും 70 റൺസാണ് ബട്ലർ നേടിയത്. ആറ് സിക്സുകളാണ് താരം തന്റെ ഇന്നിങ്‌സിൽ നേടിയത്. 31 പന്തിൽ 42 റൺസ് നേടി ഹെറ്റ്മയറും മികച്ച പ്രകടനം നടത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസാണ് നേടിയത്. 29 പന്തിൽ 37 റൺസ് നേടി ദേവ്ദത്ത് പടിക്കലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ വാനിന്ദു ഹസരംഗയെ സിക്സറിന് പറത്തി തകർപ്പൻ തുടക്കമിട്ടെങ്കിലും വൈകാതെ തന്നെ മടങ്ങി. എട്ട് പന്തിൽ എട്ട് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
advertisement
A solid 7⃣0⃣* from @josbuttler & some handy contributions from @SHetmyer (4⃣2⃣*) & @devdpd07 (3⃣7⃣) guide Rajasthan Royals to 169/3. 👏 👏#RCB chase underway 👍 👍
Scorecard ▶️ https://t.co/mANeRaI91i #TATAIPL | #RRvRCB pic.twitter.com/AEZ9k0cFQq
— IndianPremierLeague (@IPL) April 5, 2022
advertisement
ബാംഗ്ലൂരിനായി ബൗളിങ്ങിൽ ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Location :
First Published :
April 05, 2022 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച് രാജസ്ഥാൻ; ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം