IPL 2022 |100ആം മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു; പിന്തുണച്ച് ദേവ്ദത്തും; ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
സഞ്ജു സാംസണിന്റെയും (27 പന്തില്‍ 55) ദേവ്ദത്ത് പടിക്കലിന്റെയും (29 പന്തില്‍ 41) തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍ ജേഴ്‌സിയില്‍ 100ആം മത്സരം കളിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (27 പന്തില്‍ 55) ദേവ്ദത്ത് പടിക്കലിന്റെയും (29 പന്തില്‍ 41) തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്‌മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്‌സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്. 27 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.
സണ്‍റൈസേഴ്സിനുവേണ്ടി ഉമ്രാന്‍ മാലിക്കും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വറും റൊമാരിയോ ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.
Innings Break!
An impressive batting display, led by captain @IamSanjuSamson (5⃣5⃣) & ably-supported by @devdpd07 (4⃣1⃣), @josbuttler (3⃣5⃣) & @SHetmyer (3⃣2⃣) power #RR to a strong total. 👍 👍
Scorecard ▶️ https://t.co/GaOK5ulUqE#TATAIPL | #SRHvRR pic.twitter.com/ov4T9tw58o
— IndianPremierLeague (@IPL) March 29, 2022
advertisement
കഴിഞ്ഞ സീസണില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് രാജസ്ഥാന്‍ റോയല്‍സും ഹൈദരാബാദും. സീസണില്‍ ജയത്തോടെ തുടങ്ങാനുറച്ചാണ് ഇരു കൂട്ടരും ഇറങ്ങുന്നത്.
പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട് എന്നിവരാവും രാജസ്ഥാന്റെ പേസ് ആക്രമണത്തിന്റെ മുന. മധ്യഓവറുകളില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ അശ്വിനും ചഹലും. 15 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. എട്ട് തവണയും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് രാജസ്ഥാന് ജയിക്കാനായത്.
രാജസ്ഥാന്‍ റോയല്‍സ്: യശ്വസി ജയ്സ്വാള്‍, ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ.
advertisement
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസന്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുല്‍ സമദ്, റൊമാരിയോ ഷിഫേര്‍ഡ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍
Location :
First Published :
March 29, 2022 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |100ആം മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു; പിന്തുണച്ച് ദേവ്ദത്തും; ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം