ഇന്റർഫേസ് /വാർത്ത /IPL / IPL 2022 | രസം കൊല്ലിയായി മഴ; മത്സരം മുടങ്ങിയാൽ സൂപ്പർ ഓവർ; അതുമല്ലെങ്കിൽ വിജയിയെ തീരുമാനിക്കുക ഇങ്ങനെ

IPL 2022 | രസം കൊല്ലിയായി മഴ; മത്സരം മുടങ്ങിയാൽ സൂപ്പർ ഓവർ; അതുമല്ലെങ്കിൽ വിജയിയെ തീരുമാനിക്കുക ഇങ്ങനെ

ഫൈനലിന് മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുള്ളൂ. അതേസമയം, ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.

ഫൈനലിന് മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുള്ളൂ. അതേസമയം, ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.

ഫൈനലിന് മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുള്ളൂ. അതേസമയം, ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.

  • Share this:

ഐപിഎൽ പ്ലേഓഫ് (IPL Playoff) മത്സരങ്ങൾക്ക് മേൽ രസം കൊല്ലിയായി മഴ (Rain Disruption) പെയ്തിറങ്ങിയതോടെ ഈ മത്സരങ്ങളിലെ വിജയികളെ തീരുമാനിക്കുന്നത് സൂപ്പർ ഓവറിലൂടെയോ (Super Over) അതുമല്ലെങ്കിൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയുടെ സ്ഥാന ക്രമത്തിൽ ആയിരിക്കും. പ്ലേ ഓഫ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിനും ഈ ചട്ടങ്ങൾ ബാധകമായിരിക്കും. ഫൈനലിന് (IPL Final) മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുള്ളൂ. അതേസമയം, ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.

പ്ലേഓഫിലെ ക്വാളിഫയർ–1, എലിമിനേറ്റർ മത്സരങ്ങൾ നടക്കാനിരിക്കുന്ന കൊൽക്കത്തയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു. ഇതിനുപുറമെ രാജ്യത്തെ മറ്റ് ഭാഗങ്ങളിലും കാലവർഷം ശക്തി പ്രാപിച്ചിട്ടുണ്ടെന്നതാണ് ഈ മത്സരങ്ങളുടെ നടത്തിപ്പിന് തിരിച്ചടിയാകുന്നുണ്ട്. കൊൽക്കത്തയിലെ മത്സരങ്ങൾക്ക് ശേഷം അഹമ്മദാബാദിൽ നിശ്ചയിച്ചിരിക്കുന്ന ക്വാളിഫയർ–2, ഫൈനൽ മത്സരങ്ങൾ എന്നിവയും കടുത്ത മഴ ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം നനഞ്ഞു കുതിർന്നാണു കിടക്കുന്നത്. വരും ദിവസങ്ങളിലും ഇവിടെ മഴ കനക്കുമെന്നാണ് പ്രവചനമെന്നതിനാൽ മത്സരങ്ങൾ നടക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

മത്സരം നടക്കേണ്ട സമയം കഴിഞ്ഞ് രണ് മണിക്കൂര്‍ കൂടി കളി നടത്താന്‍ പറ്റുമോ എന്ന് പരിശോധിക്കും. ഈ ഘട്ടത്തിൽ കാലാവസ്ഥ പ്രതികൂലമാകുകയാണെങ്കിൽ 9.40വരെ മത്സരം തുടങ്ങാനാവുമോ എന്ന് പരിശോധിക്കും. ഫൈനൽ മത്സരത്തിനും ഇത് ബാധകമായിരിക്കും. ഫൈനല്‍ രാത്രി എട്ടിനാണ് ആരംഭിക്കുന്നത് എന്നതിനാൽ രാത്രി 10.10 വരെ മത്സരം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കും. 10.10ന് തുടങ്ങിയാലും ഇരു ടീമുകൾക്കും 20 ഓവറുകൾ കളിക്കാനുള്ള അവസരമുണ്ടാകും. ഇന്നിംഗ്സ് ബ്രേക്കിനിടയിലെ സമയം ഏഴ് മിനിറ്റ് ആക്കി വെട്ടിച്ചുരുക്കിയേക്കുമെങ്കിലും സ്ട്രാറ്റജിക് ടൈം ഔട്ടുകൾക്ക് മാറ്റമുണ്ടാകില്ല.

ഒരു ടീമിന് 5 ഓവർ എന്ന രീതിയിൽ വരെ മത്സരങ്ങൾ ചുരുക്കി നടത്താനും സാധ്യതയുണ്ട്. അതിനുള്ള ചട്ടങ്ങൾ ഇങ്ങനെ;

ഒരു ടീമിന് 5 ഓവർ എന്ന നിലയിൽ വരെ മത്സരങ്ങൾ ചുരുക്കി നടത്താനും സാധ്യതയുണ്ട്. ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങളിൽ ഇരു ടീമിനും കുറഞ്ഞത് 5 ഓവർ വീതം ബാറ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടായില്ലെങ്കിൽ മാത്രമെ സൂപ്പര്‍ ഓവര്‍ പരിഗണിക്കൂ. അങ്ങനെ വരുന്ന മത്സരങ്ങളിൽ ടൈം ഔട്ടുകൾ ഉണ്ടായിരിക്കില്ല. ഇന്നിംഗ്സ് ബ്രേക്ക് 10 മിനിറ്റ് ആയിരിക്കും. 5 ഓവർ മത്സരവും സാധ്യമായില്ലെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമായാൽ ക്വാളിഫയറിനും എലമിനേറ്ററിനും സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കും. സൂപ്പര്‍ ഓവറും സാധ്യമല്ലെങ്കില്‍ ലീഗ് റൗണ്ടില്‍ ഒന്നാമത് എത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.

അതേസമയം, മേയ് 29ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ ഫൈനലിന് കാലാവസ്ഥ പ്രതികൂലമായാൽ, റിസർവ് ദിവസമായ മേയ് 30ന് മത്സരം നടത്തും. മേയ് 29ന് മഴ മൂലം ഇടയ്ക്ക് കളി അവസാനിപ്പിക്കേണ്ടി വന്നാൽ ഏത് സ്കോറിലാണോ കളി അവസാനിപ്പിച്ചത്, അവിടെനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക.

അതേസമയം ടോസ് പോലും ഇടാനാകാതെയാണു മേയ് 29ലെ കളി ഉപേക്ഷിക്കുന്നതെങ്കിൽ റിസർവ് ദിനത്തിൽ ടോസോടെയാകും മത്സരം ആരംഭിക്കുക. മഴമൂലം ഫൈനൽ വീണ്ടും തടസപ്പെടുകയാണെങ്കിൽ സൂപ്പർ ഓവർ നടത്തിയായിരിക്കും മത്സര വിജയിയെ കണ്ടെത്തുക. അങ്ങനെ വന്നാൽ സൂപ്പർ ഓവറിലൂടെ വിജയിയെ കണ്ടെത്തുന്ന ഐപിഎൽ ചരിത്രത്തിലെ ആദ്യ ഫൈനൽ കൂടിയായിരിക്കുമിത്.

കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിൽ ഒരു ടീമിന് കുറഞ്ഞത് 5 ഓവർ എങ്കിലും ബാറ്റു ചെയ്യാൻ അവസരം നൽകി മത്സരം നടത്താൻ ശ്രമിക്കുന്നതായിരുന്നു മുൻ വർഷങ്ങളിലെ കീഴ്‌വഴക്കം.

First published:

Tags: IPL 2022