IPL 2021 | ഐപിഎല്ലിൽ 200 സിക്സ് നെട്ടത്തിലെത്താൻ പൊള്ളാര്‍ഡിന് വേണ്ടത് കേവലം രണ്ടു സിക്‌സറുകൾ കൂടി
- Published by:user_57
- news18-malayalam
Last Updated:
Kieron Pollard is just two steps away from a record 200 sixers in IPL. ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ രണ്ട് സിക്‌സര്‍ കൂടി നേടാനായാല്‍ ഐപിഎല്ലില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ ഈ കരീബിയൻ താരത്തിനാവും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ് ഇന്ന് തുടക്കമാവുന്നു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. ആരാധകരുടെ ഇഷ്ടതാരങ്ങൾ ഇരു ടീമുകളിലുമായി അണിനിരക്കും.
വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, ഗ്ലെന്‍ മാക്‌സ്‌വെൽ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെയൊക്കെ വെടിക്കെട്ട് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിരവധി റെക്കോർഡുകൾ പിറക്കാൻ സാധ്യതയുള്ള ഈ സീസണിൽ മുംബൈയുടെ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാർഡിനും ഒരു റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ രണ്ട് സിക്‌സര്‍ കൂടി നേടാനായാല്‍ ഐപിഎല്ലില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ ഈ കരീബിയൻ താരത്തിനാവും. മുംബൈക്കായി മധ്യനിരയിൽ തകർപ്പൻ പ്രകടനങ്ങൾ കഴ്ചവച്ചിട്ടുള്ള പൊള്ളാര്‍ഡ്, ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഈ നേട്ടത്തിലെത്താനാണ് സാധ്യത. 147 ഇന്നിങ്‌സുകളിൽ നിന്നും 196 ഫോറും 198 സിക്‌സുമാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സുകളാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളതെന്നതാണ് ഇതിൽ ശ്രദ്ധേയം.
advertisement
മറ്റൊരു കരീബിയൻ താരമായ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഈ റെക്കോർഡില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ താരമായ ഗെയ്ല്‍ 131 ഇന്നിംഗ്‌സുകളിൽ നിന്നായി 349 സിക്‌സുകളാണ് ഇതിനോടകം പറത്തിയിട്ടുള്ളത്. ഗെയ്‌ലിന്റെ ഐപിഎല്‍ കരിയറിലുള്ള 4772 റണ്‍സില്‍ കൂടുതല്‍ റണ്‍സും സിക്‌സിലൂടെയാണ് അദ്ദേഹം നേടിയത്. 284 ബൗണ്ടറികളും നേടിയിട്ടുള്ള ഗെയ്ല്‍ ആറ് സെഞ്ചുറികളും ഐപിഎല്ലില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഈ റെക്കോർഡില്‍ രണ്ടാം സ്ഥാനത്ത് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ്. 156 ഇന്നിങ്‌സുകളിൽ നിന്ന് 235 സിക്‌സാണ് എബിഡി നേടിയത്. ഇത്തവണയും ബാംഗ്ലൂർ ടീമിന്റെ ഭാഗമാണ് അദ്ദേഹം. 390 ബൗണ്ടറികളും നേടിയിട്ടുള്ള എബിഡി മൂന്ന് സെഞ്ചുറികളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 151.91 എന്ന മികച്ച സ്ട്രൈക്ക്റേറ്റും എബിഡിയുടെ പേരിലുണ്ട്.
advertisement
മൂന്നാം സ്ഥാനത്ത് ചെന്നൈ നായകന്‍ എം. എസ്. ധോണിയാണ്. ഡെത്ത് ഓവറുകളില്‍ കത്തിക്കയറുന്ന ധോണിയുടെ അവസാന ഓവറുകളിലെ ബാറ്റിംഗ് റെക്കോർഡും മികച്ചതാണ്. 182 ഇന്നിങ്‌സുകളില്‍ നിന്ന് 216 സിക്‌സാണ് അദ്ദേഹം നേടിയിട്ടുള്ളത്.
ഈ റെക്കോർഡില ഇന്ത്യന്‍ താരനങ്ങളിൽ മുന്നിലുള്ളതും ധോണിയാണ്. 313 ബൗണ്ടറികളും ധോണി നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. 195 ഇന്നിങ്‌സില്‍ നിന്നും 213 സിക്‌സാണ് രോഹിത് നേടിയിട്ടുള്ളത്. ഈ സീസണോടെ ധോണിയുടെ റെക്കോർഡ് രോഹിത് മറികടക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇരുവരും മികച്ച ഫോമിൽ ആണെങ്കിൽ ആരാധകർക്കും അതൊരു വിരുന്നാകും.
advertisement
ബാംഗ്ലൂർ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഈ റെക്കോർഡില്‍ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. 184 ഇന്നിങ്‌സില്‍ നിന്നും 201 സിക്‌സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 503 ബൗണ്ടറികളും നേടിയിട്ടുള്ള കോഹ്‌ലി അഞ്ച് സെഞ്ചുറികളും ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായാവും കോഹ്‌ലി ഇറങ്ങുക.
Summary: Kieron Pollard is two sixes away from joining IPL's elite 200- sixes club
Location :
First Published :
April 09, 2021 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐപിഎല്ലിൽ 200 സിക്സ് നെട്ടത്തിലെത്താൻ പൊള്ളാര്‍ഡിന് വേണ്ടത് കേവലം രണ്ടു സിക്‌സറുകൾ കൂടി


