IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമുകളിലും മാറ്റങ്ങള്‍

Last Updated:

ആദ്യ മത്സരത്തില്‍ തോറ്റു തുടങ്ങിയ ചെന്നൈ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നേടിയ ആധികാരിക ജയങ്ങളുമായാണ് ഈ മത്സരത്തിനിറങ്ങുന്നത്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഈ മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൊല്‍ക്കത്ത ടീമില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം കമലേഷ് നാഗര്‍കൊട്ടിയും, ഷക്കിബ് അല്‍ ഹസ്സനു പകരം സുനില്‍ നരേയ്നും ടീമിലെത്തി. ചെന്നൈ ടീം ഡ്വയ്ന്‍ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ലുങ്കി എങ്കിടിയെ ഇന്നത്തെ മത്സരത്തില്‍ ഇറക്കുന്നു.
ആദ്യ മത്സരത്തില്‍ തോറ്റു തുടങ്ങിയ ചെന്നൈ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നേടിയ ആധികാരിക ജയങ്ങളുമായാണ് ഈ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത്, ആദ്യ മത്സരം ജയിച്ചു തുടങ്ങിയ കൊല്‍ക്കത്ത പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞു. അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന കൊല്‍ക്കത്ത ചെന്നൈക്ക് മുന്‍പില്‍ കടുത്ത പോരാട്ടം തന്നെയാവും കാഴ്ചവെക്കുക.
നിതീഷ് റാണയെ മാറ്റിനിര്‍ത്തിയാല്‍ ടീമില്‍ സ്ഥിരതയുള്ള പ്രകടനം നടത്താന്‍ ആര്‍ക്കും കഴിയുന്നില്ല. ഗില്‍ മികച്ച രീതിയില്‍ തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെടുന്നു. വമ്പന്‍ അടിക്കാര്‍ ഏറെയുള്ള നിരയില്‍ എല്ലാവരും മങ്ങിയ നിലയിലാണ്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ഷക്കീബ് അല്‍ഹസന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍ എന്നിവര്‍ക്കൊന്നും ഫോം കണ്ടെത്താനായിട്ടില്ല.
advertisement
മറുവശത്ത്, മികച്ച ബൗളിംഗ് നിരയുമായി കളം നിറയുന്ന പ്രകടനമാണ് ചെന്നൈയുടേത്. ഏത് ചെറിയ ടോട്ടലിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൗളിങ് നിരയാണ് ചെന്നൈയുടേത്. പ്രധാനമായും സ്പിന്നിലൂന്നിയാണ് ചെന്നൈയുടെ മുന്നേറ്റം. മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓള്‍റൗണ്ട് മികവ് കാട്ടുന്നു.
ഒരുപാട് റെക്കോര്‍ഡുകളും ഇന്നത്തെ മത്സരങ്ങളില്‍ ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഫഫ് ഡുപ്ലെസിസിന് ടി20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 1 റണ്‍സ് കൂടി. 226 ഇന്നിങ്സില്‍ നിന്ന് 5999 റണ്‍സാണ് ഡുപ്ലെസിസിന്റെ പേരിലുള്ളത്. ഇന്നത്തെ മത്സരത്തിലൂടെ കെ കെ ആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് 200 ഐ പി എല്‍ മത്സരം എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കെ കെ ആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് 50 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
advertisement
ഒരു സിക്സര്‍ കൂടി നേടിയാല്‍ സി എസ് കെയുടെ സുരേഷ് റെയ്നയ്ക്ക് 200 സിക്സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ കഴിയും. സിഎസ്‌കെ എം എസ് ധോണി രണ്ട് പുറത്താക്കലുകള്‍ കൂടി നടത്തിയാല്‍ ഐ പി എല്ലില്‍ 150 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കും.
ഇരു ടീമും 25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം ധോണിക്കും സംഘത്തിനുമൊപ്പമായിരുന്നു. ഒമ്പത് തവണ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാനായത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമുകളിലും മാറ്റങ്ങള്‍
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement