ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് സംഭവം. ഒമ്പത് പേരെ കൊന്ന സംഘത്തിലെ പ്രധാനിയാണ് പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചത്. പോത്തിനെ മോഷ്ടിച്ച കേസിൽ ബുൾട്ട എന്ന് വിളിക്കുന്ന എലിയാസ് മുനേശ്വർ എന്നയാളെ കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Also Read: 'അവൾ' അവനായിരുന്നു! നഗ്ന ചിത്രങ്ങൾ കൈമാറിയവർ അങ്കലാപ്പിൽ
1992 ൽ ഖൈരിഘട്ട് പോലീസ് സ്റ്റേഷൻ പരിധിയില്‍ ബുൾട്ടയും സംഘവും നടത്തിയ അക്രമത്തിൽ ഒമ്പത് പേരെ സംഘം കൊന്നു. ഈ കേസിൽ പിടിയിലാണ് ഇയാൾക്ക് 2001 ൽ ജീവപര്യന്തം തടവിന് കോചതി ശിക്ഷ വിധിച്ചിരുന്നു.
Also Read: 17കാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൗമാരക്കാരായ ഏഴു പേർ അറസ്റ്റിൽ
ജയിലിലായിരുന്ന ഇയാൾക്ക് അടുത്തിടെയാണ് പരോൾ അനുവദിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. എന്നാൽ പ്രതിയുടെ പരോൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാൻ ജില്ലാ പോലീസ് തീരുമാനിച്ചതായും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Criminal cases, Murder case, Stealer, Uttar Pradesh