എറണാകുളം: ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 624 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 613 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് ആദ്യമായാണ് ഒറ്റ ദിവസത്തിനുള്ളിൽ കോവിഡ് കേസുകളുടെ എണ്ണം 600 കടക്കുന്നത്.
2135 പേരുടെ പരിശോധന ഫലം ആണ് പുതിയതായി വന്നത്. ഇതിൽ 624 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ആലുവ, പശ്ചിമ കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആണ് നേരത്തേ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അവസ്ഥ മാറി.
ജില്ലയിലെ എല്ലാ മേഖലകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോർട്ട് കൊച്ചിയിൽ ഇന്നലെ മാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലങ്ങാട് 19 പേർക്കും കോവിഡ് ഉണ്ട്. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു.
You may also like:കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു
9 നാവിക സേന ഉദ്യാഗസ്ഥർക്കും 17 ആരോഗ്യ പ്രവർത്തകർക്കും 24 അതിഥി തൊഴിലാളികൾക്കും പുതിയതായി രോഗം ബാധിച്ചു. ജില്ലയിൽ നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ 4353 പേരാണ് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 kerala