നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ദീപക് ഹൂഡയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ക്രുനാല്‍ പാണ്ഡ്യയെ ട്രോളി ആരാധകര്‍

  IPL 2021 | ദീപക് ഹൂഡയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ക്രുനാല്‍ പാണ്ഡ്യയെ ട്രോളി ആരാധകര്‍

  ഹൂഡ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയ്‌ക്കെതിരെ ട്രോളുകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്

  ക്രുനാല്‍ പാണ്ഡ്യ

  ക്രുനാല്‍ പാണ്ഡ്യ

  • Share this:
   രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ താരമായ ദീപക് ഹൂഡ. ഇന്നലെ നടന്ന മത്സരത്തില്‍ വെറും 20 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി തികച്ച താരം നാല് ഫോറും ആറ് സിക്സും സഹിതം മൊത്തം 64 റണ്‍സാണ് അടിച്ച് കൂട്ടിയത്.

   ഹൂഡ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയ്‌ക്കെതിരെ ട്രോളുകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ക്രുനാലും ഹൂഡയും അഭ്യന്തര ക്രിക്കറ്റില്‍ ബറോഡയുടെ താരങ്ങളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷത്തേക്ക് ദീപക് ഹൂഡയെ വിലക്കിയിരുന്നു.

   സയ്യെദ് മുഷ്താഖ് അലി ട്രോഫി മത്സരം നടക്കുന്നതിനിടേ ബറോഡ നായകനായ ക്രുനാലും ഹൂഡയും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. പ്രശ്നത്തിന് പിന്നാലെ ബിസിഎയ്ക്ക് അയച്ച മെയിലില്‍ ക്യാപ്റ്റനെതിരെ തുറന്നടിക്കുകയായിരുന്നു ഹൂഡ ചെയ്തത്. ക്രുനാല്‍ പാണ്ഡ്യ മോശം വാക്കുകള്‍ ഉപയോഗിച്ചും മറ്റും ടീമംഗങ്ങളുടെ മുന്നില്‍ എന്നെ അപമാനിച്ചു വരികയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ടീമുകളുടെ മുന്നില്‍ വച്ചും അപമാനിച്ചു. എന്നായിരുന്നു മെയിലില്‍ ദീപക് ഹൂഡ എഴുതിയത്. എന്നാല്‍ ഹൂഡയുടെ ആരോപണങ്ങളെ കേള്‍ക്കാതെ ബിസിഎ താരത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

   ഹൂഡയെ ടീമില്‍ നിന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കിയത് സംബന്ധിച്ച് പുറത്ത് ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ദീപക്കിന് പിന്തുണയുമായി 17 വര്‍ഷം ബറോഡയുടെ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ഇര്‍ഫാന്‍ പഠാന്‍ അടക്കം രംഗത്ത് എത്തുകയുണ്ടായി. ഇത്തരം വിഷമഘട്ടങ്ങളില്‍ താരങ്ങളുടെ മാനസിക നില നന്നായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും കളിക്കളത്തില്‍ നന്നായി കളിക്കണമെങ്കില്‍ താരങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്നും പഠാന്‍ വ്യക്തമാക്കിയിരുന്നു.

   അതിനുശേഷം നടന്ന ഇന്നലത്തെ മത്സരം ഹൂഡക്ക് തന്റെ തിരിച്ചു വരവ് മത്സരമായിരുന്നു. നിക്കോളാസ് പൂരന് പകരം നാലാം സ്ഥാനത്ത് ഇറങ്ങി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹൂഡ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് വിമര്‍ശിച്ചവര്‍ക്കും മാറ്റി നിര്‍ത്തിയവരക്കും ഒരു മാസ് മറുപടിയാണ് നല്‍കിയിരിക്കുന്നത്.

   ഹൂഡ വെടിക്കെട്ട് പ്രകടനവുമായി കത്തിക്കയറിയതോടെ ആരാധകരെല്ലാം ക്രുനാലിനും ബറോഡയ്ക്കുമെതിരേ തിരിഞ്ഞു. ക്രുനാലിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ട്രോളുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവില്‍ ക്രുനാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

   ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യം മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ ഈ മത്സരം ജയിക്കാന്‍ ഉറച്ചാവും ഇറങ്ങുക. ആദ്യ മത്സരത്തില്‍ ക്രുനാലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
   Published by:Jayesh Krishnan
   First published:
   )}