IPL 2021 | ടോസ് നേടിയ മുംബൈ ഡല്‍ഹിക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍

Last Updated:

പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. വിജയത്തുടര്‍ച്ച ലക്ഷ്യം വച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഈ കളിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡല്‍ഹി ടീമില്‍ മെറിവാലയും, ക്രിസ് വോക്‌സും കളിക്കുന്നില്ല. പകരമായി ഷിംറോന്‍ ഹെട്‌മേയറും അമിത് മിശ്രയും ടീമിലെത്തിയിട്ടുണ്ട്. മുംബൈ ടീമില്‍ ആദം മില്‍നെയ്ക്ക് പകരം ജയന്ത് യാദവ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങും. ചെന്നൈയില്‍ വൈകീട്ട് 7.30ന് മത്സരങ്ങള്‍ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് പകരം വീട്ടാനുറച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. തോറ്റ് തുടങ്ങിയാല്‍ പിന്നെ കപ്പിലേ നിര്‍ത്തൂ എന്ന് ആരാധകര്‍ പറയും പോലെ ആദ്യ തോല്‍വിക്ക് ശേഷം ജയിച്ചുകൊണ്ടിരിക്കുകയാണ് മുംബൈ ടീം. പോയിന്റ് നിലയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. വിജയത്തുടര്‍ച്ച ലക്ഷ്യം വച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്നത്തെ മല്‍സരം ജയിച്ച് ഡല്‍ഹിക്ക് മുകളില്‍ എത്താനാകും മുംബൈയുടെ ശ്രമം.
മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. അതിനാല്‍ ഡല്‍ഹിക്കെതിരെ മുംബൈ ബൗളര്‍മാര്‍ക്ക് പണികൂടുമെന്നത് ഉറപ്പാണ്. ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കുന്ന തകര്‍പ്പന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ മികവിലാണ് ഡല്‍ഹി കളി പിടിച്ചടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് വീശിയ രീതി അതിന് ഉദാഹരണമാണ്. 186 റണ്‍സുമായി ശിഖാര്‍ ധവാന്‍ ആണ് ലീഗിലെ റണ്‍സ് വേട്ടക്കാരില്‍ ഒന്നാമത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് നടത്തുന്ന പ്രകടനവും കളിയുടെ ഗതി മാറ്റിമറിച്ചേക്കും.
advertisement
എന്നാല്‍ ബുംറ- ബോള്‍ട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലുള്ളത് മുംബൈ ടീമിന് ആശ്വാസമാണ്. കൂടാതെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറും മികച്ച രീതിയില്‍ പന്തെറിയുന്നു എന്നുള്ളത് മുംബൈ ബൗളിങ്ങിന്റെ മൂര്‍ച്ച കൂട്ടുന്നു. ഏഴ് വിക്കറ്റുമായി താരം ലീഗില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്.
ബൗളിംഗ് നിരയുടെ മികവിലാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ വിജയം പിടിച്ചെടുത്തത് ബൗളര്‍മാരുടെ കരുത്തിലാണ്. ലോകോത്തര ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ മുംബൈക്കായിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഡി കോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കാത്തതിനാല്‍ വലിയ സ്‌കോര്‍ നേടാന്‍ ടീമിന് കഴിയുന്നില്ല.
advertisement
ആദ്യ മൂന്ന് താരങ്ങള്‍ക്ക് ശേഷം മുംബൈയുടെ മധ്യനിരയില്‍ നല്ല പ്രകടനങ്ങളുണ്ടാകുന്നില്ല. പാണ്ഡ്യ സഹോദരന്‍മാര്‍ ഇതുവരെ ഫോമിലായിട്ടില്ല. കീറോണ്‍ പൊള്ളാര്‍ഡ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും നിലവാരത്തിനൊത്ത് ഉയരാനയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ മുംബൈ ഡല്‍ഹിക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍
Next Article
advertisement
ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു
ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു
  • ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു

  • ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിലാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചത്

  • മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ട് അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദ്ദേശിച്ചു

View All
advertisement