ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഇംഗ്ലണ്ടിനു പിന്നാലെ ന്യൂസിലന്‍ഡ് താരങ്ങളും മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ന്യൂസിലാന്‍ഡ് താരങ്ങള്‍ക്കും ഐ പി എല്ലിന്റെ ബാക്കി മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ അറിയിച്ചിരുന്നു. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ വിട്ടു നിന്നേക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്ലേ ഗില്‍സ് വ്യക്തമാക്കിയത്. 60 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍മെന്റില്‍ 29 എണ്ണം മാത്രമേ ഈ സീസണില്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. ഇപ്പോള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്കും ഐ പി എല്ലിന്റെ ബാക്കി മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐ പി എല്ലിന്റെ പതിനാലം സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ശക്തമായ ബയോ ബബിളിനുള്ളിലേക്കും വൈറസ് ബാധ കടന്നതാണ് ഐ പി എല്‍ നിര്‍ത്തിവെക്കാന്‍ ബി സി സി ഐ നിര്‍ബന്ധിതരായത്. ഐ പി എല്ലുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ബി സി സി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ സാഹചര്യം അനുകൂലമായില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ വേദിയായ യു എ ഇയില്‍ സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
advertisement
എന്നാല്‍ ഈ സമയം പാകിസ്ഥാനെതിരായ പരമ്പരയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍പിലുള്ളത്. യു എ ഇയിലാണ് മത്സരം. ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശിന് എതിരായ പരമ്പരയില്‍ നിന്ന് പല ഐ പി എല്‍ താരങ്ങളും വിട്ടുനിന്നിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരായ പരമ്പരയില്‍ അവര്‍ക്ക് എന്തായാലും കളിക്കേണ്ടതായി വരും. കാരണം ടി20 ലോകകപ്പിനുള്ള മുന്‍പുള്ള ന്യൂസിലാന്‍ഡിന്റെ ഒരുക്കമായാണ് പാകിസ്ഥാന് എതിരായ പരമ്പര വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷമാണ് ഐ പി എല്‍ നടത്തുന്നത് എങ്കില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് എത്താന്‍ സാധിച്ചേക്കും.
advertisement
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ അനുസരിച്ച് ഓഗസ്റ്റ് അവസാനം വരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. അതിനാല്‍ തന്നെ രണ്ട് വഴികളാണ് ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബി സി സി ഐക്ക് മുന്നിലുള്ളത്. ഒന്ന് സെപ്റ്റംബറിന്റെ രണ്ടാം ആഴ്ച മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത് മുന്‍പ് വരെ. രണ്ടാമത്തെ വഴി നവംബര്‍ മധ്യത്തിന് ശേഷം നടത്തുക എന്നതാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.
ഇംഗ്ലണ്ട് താരങ്ങളുടെ ലഭ്യതയും ഐ പി എല്ലില്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആണ്. ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലവിലെ തീരുമാനം.
Location :
First Published :
May 12, 2021 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഇംഗ്ലണ്ടിനു പിന്നാലെ ന്യൂസിലന്‍ഡ് താരങ്ങളും മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കും