നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • Rishabh Pant | ഗുരുവിനെ പിന്നെയും തോൽപ്പിച്ച് ശിഷ്യൻ; ഐ.സി.സി. ടെസ്റ്റ്‌ റാങ്കിങ്ങിൽ വമ്പൻ നേട്ടവുമായി റിഷഭ് പന്ത്

  Rishabh Pant | ഗുരുവിനെ പിന്നെയും തോൽപ്പിച്ച് ശിഷ്യൻ; ഐ.സി.സി. ടെസ്റ്റ്‌ റാങ്കിങ്ങിൽ വമ്പൻ നേട്ടവുമായി റിഷഭ് പന്ത്

  Rishabh Pant secures a better place in ICC test rankings | ധോണിക്ക് പോലും നേടാൻ കഴിയാതെ പോയ ഒരു വമ്പൻ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് യുവ താരം റിഷഭ് പന്ത്

  ധോണിയും പന്തും

  ധോണിയും പന്തും

  • Share this:
   ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നും വിക്കറ്റ് കീപ്പറെന്നും വിശേഷിപ്പിക്കുന്നത് എം. എസ്. ധോണിയെ ആണെങ്കിലും അദ്ദേഹത്തിന് പോലും നേടാൻ കഴിയാതെ പോയ ഒരു വമ്പൻ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് യുവ താരം റിഷഭ് പന്ത്. ഐ. സി. സി. പുറത്തുവിട്ട ടെസ്റ്റ്‌ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറും ഐ പി എല്ലിലെ ഡൽഹി ക്യാപിറ്റൽസ് നായകനും കൂടിയായ റിഷഭ് പന്ത്. ഇതോടെ റിഷഭ് ഈ നേട്ടം കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറിയിരിക്കുന്നു.

   ഇരുപത്തിമൂന്നുകാരനായ പന്ത് നിലവില്‍ ആറാം സ്ഥാനത്താണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ്‌ കരിയറിൽ നേടാൻ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്. റിഷഭിനെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്. ന്യൂസിലന്‍ഡ് താരം ഹെൻറി നിക്കോള്‍സും ഇവര്‍ക്കൊപ്പം ആറാം സ്ഥാനത്തുണ്ട്. മൂന്നു പേര്‍ക്കും 747 പോയിന്റ് വീതമാണുള്ളത്. കോഹ്‌ലി അഞ്ചാം സ്ഥാനം നിലനിർത്തി.

   കഴിഞ്ഞ വർഷം, പ്രത്യേകിച്ച് ഏതാണ്ട് ഏഴ് മാസക്കാലത്തോളമായി റിഷഭ് മികച്ച ഫോമിലൂടെയാണ് കടന്ന് വരുന്നത്. ഇന്ത്യക്ക് വേണ്ടി പല മാച്ച്‌ വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് റിഷഭിന്റെ സമയം തെളിയുന്നത്. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം മിന്നുന്ന പ്രകടനങ്ങളിലൂടെ ഹീറോയായി മാറി.   ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ ചരിത്രം വിജയം കൊയ്തപ്പോള്‍ റിഷഭായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 32 വർഷത്തോളമായി ഓസ്ട്രേലിയ തോൽവി അറിയാതിരുന്ന ഗാബയിലെ മണ്ണിൽ അവരെ മുട്ടുമടക്കിച്ചത് റിഷഭിന്റെ രണ്ടാം ഇന്നിങ്സിലെ പുറത്താകാതെയുള്ള പ്രകടനത്തിന്റെ കരുത്തിൽ ആയിരുന്നു.

   ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനം ഐ സി സിയുടെ ആ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരത്തിനും പന്തിനെ അര്‍ഹനാക്കിയിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരെ അവസാനമായി നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും താരം മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ശേഷം നടന്ന ഐ പി എല്ലിൽ റിഷഭിനെ കാത്തിരുന്നത് ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനമായിരുന്നു. പരിക്കേറ്റ് ടൂർണമെന്റ് നഷ്ടമായ ശ്രേയസ് അയ്യർക്ക് പകരമെത്തിയ റിഷഭിന്റെ നായകത്വവും വളരെയധികം ആരാധക പ്രശംസ പിടിച്ചു വാങ്ങി. ടൂർണമെന്റ് അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്നു ഡൽഹി ടീം.

   English summary: India wicketkeeper-batsman Rishabh Pant has bettered his place in the ICC test rankings. Pant has climbed to the sixth spot, touted to be his best-ever in the ICC Test rankings for batsmen
   Published by:user_57
   First published:
   )}