നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ക്യാപ്റ്റനായി കന്നിയങ്കത്തിന് ഇറങ്ങിയ മത്സരത്തില്‍ ടോസ് സഞ്ജുവിന്; രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു

  IPL 2021 | ക്യാപ്റ്റനായി കന്നിയങ്കത്തിന് ഇറങ്ങിയ മത്സരത്തില്‍ ടോസ് സഞ്ജുവിന്; രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു

  കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ടോസ് ഭാഗ്യം സഞ്ജുവിനൊപ്പം

  • Share this:
   ഐപിഎല്ലിന്റെ 14ാം സീസണില്‍ ലോകമെമ്പാടമുള്ള മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ആ ദിവസമെത്തയിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ടോസ് ഭാഗ്യം സഞ്ജുവിനൊപ്പം. ടോസ് നേടിയ താരം ബൗളിംഗ് തിരഞ്ഞെടുത്തു.

   ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്സുമായാണ് സഞ്ജുവും കൂട്ടരും ഏറ്റുമുട്ടുന്നത്. ഈ മല്‍സരത്തോടെ സീസണിലെ ആദ്യ റൗണ്ടും അവസാനിക്കുകയാണ്. ശേഷിച്ച ആറു ടീമുകളും ഇതിനകം ആദ്യ മല്‍സരം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

   ചെന്നൈ സൂപ്പര്‍കിങ്സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടത്തിനു ശേഷം രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന രണ്ടാമത്തെ മല്‍സരമെന്ന പ്രത്യേകത കൂടി രാജസ്ഥാന്‍- പഞ്ചാബ് അങ്കത്തിനുണ്ട്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുതുമുഖ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചിരുന്നു. സമാനമായൊരു തുടക്കം സഞ്ജുവിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.

   ഐ പി എല്‍ ചരിത്രത്തില്‍ ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്നതിന്റെ കണക്കുകള്‍ എടുത്താല്‍ മുന്‍തൂക്കം രാജസ്ഥാന്‍ റോയല്‍സിനാണ്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.

   കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ രണ്ടു ടീമുകള്‍ കൂടിയാണ് രാജസ്ഥാനും പഞ്ചാബും. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഉറച്ച് തന്നെയാണ് ഇരു ടീമുകളും ഒരുങ്ങിയിരിക്കുന്നത്.

   ഐ.പി.എല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.

   ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരന്‍ എന്നിവരടങ്ങുന്ന പഞ്ചാബ് കരുത്തുറ്റ നിരയാണ്.

   സഞ്ജുവിനു പുറമേ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും രാജസ്ഥാന്‍ നിരയിലാണ്.

   പ്ലെയിങ് ഇലവന്‍

   രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), മനന്‍ വോഹ്‌റ, റിയാന്‍ പരാഗ്, ശിവം ദൂബെ, രാഹുല്‍ തേവാട്ടിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്‌മാന്‍.

   പഞ്ചാബ് കിങ്സ്-കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മയങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, മുരുകന്‍ അശ്വിന്‍, റിലേ മെറിഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ്.
   Published by:Jayesh Krishnan
   First published: