IPL 2021 | Sanju V Samson | സഞ്ജുവിനെ കാത്തിരിക്കുന്ന ഐപിഎല്ലിലെ ചില റെക്കോർഡുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു. ഈ സീസണില്‍ സഞ്ജുവിനെ കാത്തിരിക്കുന്ന ചില റെക്കോർഡുകളുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിൽ രാജസ്ഥാന്‍ റോയൽസിന്‍റെ തലപ്പത്ത് മലയാളി താരം സഞ്ജു സാംസണാണുള്ളത്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ഈ സീസണിലേക്കുള്ള ടീമിൽ നിന്ന് രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. സ്മിത്തിന് പകരമായാണ് സഞ്ജു നായക സ്ഥാനത്തെത്തിയത്.
ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു. ഈ സീസണില്‍ സഞ്ജുവിനെ കാത്തിരിക്കുന്ന ചില റെക്കോർഡുകളുണ്ട്.
ഐപിഎല്ലില്‍ 3000 റണ്‍സ്
ഐപിഎല്ലില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കനുള്ള ഒരവസരം സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്.
ഐപിഎല്ലില്‍ 107 മത്സരങ്ങളിൽ നിന്നായി നിലവില്‍ 2584 റണ്‍സാണ് സഞ്ജു സാംസണിന്റെ പേരിലുള്ളത്. 416 റണ്‍സ് കൂടി ഈ സീസണില്‍ നേടാനായാല്‍ സഞ്ജുവിനു 3000 റണ്‍സ് എന്ന നേട്ടത്തിലെത്താം. ഇതോടെ മുരളി വിജയ് (2619),വീരേന്ദര്‍ സെവാഗ് (2728),യുവരാജ് സിങ് (2750) എന്നിവരെ മറികടക്കാനും സഞ്ജുവിനാവും. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നം. അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും സ്ഥിരതയില്ലായ്മ താരത്തിന് ഒരു പ്രശ്നമായിരുന്നു. ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോൾ പോലും ഇതേ പ്രശ്നമാണ് താരത്തെ അലട്ടിയിരുന്നത്.
advertisement
ബൗണ്ടറികളിൽ റെക്കോർഡ്
ഐപിഎല്ലില്‍ 200 ബൗണ്ടറി ക്ലബ്ബിലെത്താനുള്ള അവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്. നിലവില്‍ 191 ബൗണ്ടറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഒമ്പത് ബൗണ്ടറികള്‍ കൂടിയാല്‍ ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിനാവും. 115 സിക്‌സും സഞ്ജു പറത്തിയിട്ടുണ്ട്. ബോളർമാരേ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന സഞ്ജുവിനെ ഈ സീസണില്‍ നായകനെന്ന ഉത്തരവാദിത്തം സമ്മര്‍ദ്ദത്തിലാക്കുമോയെന്നത് കണ്ടറിയണം.
സെഞ്ചുറി നേട്ടത്തിൽ മുന്നിൽ എത്താം
ഐ പി എല്ലില്‍ രണ്ട് തവണ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ രണ്ട് സെഞ്ചുറി നേടാനായാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറിന്റെയും മുൻ ചെന്നൈ ഓപ്പണറായ ഷെയിൻ വാട്സണിന്‍റെയും (നാലു സെഞ്ചുറി) സെഞ്ചുറി റെക്കോർഡിനൊപ്പമെത്താന്‍ സഞ്ജുവിനാവും. ഒരു സെഞ്ചുറി നേടിയാല്‍ മൂന്ന് സെഞ്ചുറി നേടിയ ആര്‍ സി ബിയുടെ എബി ഡിവില്ലിയേഴ്‌സിനൊപ്പമെത്താനാവും. പട്ടികയിൽ ആറ് സെഞ്ചുറികളുമായി ക്രിസ് ഗെയിലും അഞ്ച് സെഞ്ചുറികളുമായി വിരാട് കോഹ്‌ലിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. വാർണർ ആണ് മൂന്നാം സ്ഥാനത്ത്.
advertisement
രാജസ്ഥാന്‍ റോയല്‍സിനായി 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാനുള്ള അവസരവും സഞ്ജു സാംസണിന് മുന്നിലുണ്ട്. രാജസ്ഥാനുവേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയുമാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. നിലവില്‍ സഞ്ജു രാജസ്ഥാനായി 79 മത്സരങ്ങളില്‍ നിന്ന് 1907 റണ്‍സാണ് നേടിയിട്ടുള്ളത്. അജിന്‍ക്യ രഹാനെ (2810), ഷെയ്ന്‍ വാട്‌സണ്‍ (2272) എന്നിവരാണ് റൺ നേട്ടത്തിൽ സഞ്ജുവിന് മുന്നിലുള്ളത്.
advertisement
ഒരു സീസണില്‍ കൂടുതല്‍ സിക്‌സറുകൾ നേടുന്ന താരം എന്ന നേട്ടമാണ് മറ്റൊന്ന്. കഴിഞ്ഞ സീസണില്‍ 26 സിക്‌സറുകളുമായി സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു സഞ്ജു സാംസണ്‍. ഇത്തവണ ഈ നേട്ടം സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. 30 സിക്‌സര്‍ നേടിയ മുംബൈയുടെ ഇഷാന്‍ കിഷനാണ് കഴിഞ്ഞ സീസണില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ സഞ്ജുവിന് സ്ഥിരതയോടെ കളിക്കാനായാല്‍ സീസണിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചേക്കും.
ഈ സീസണിൽ ഒരു ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റൻ അവുന്ന നാല് വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കൂടിയാണ് സഞ്ജു. ചെന്നൈയുടെ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി, പഞ്ചാബിന്‍റെ കെ എൽ രാഹുൽ ഡൽഹിയുടെ റിഷഭ് പന്ത് എന്നിവരാണ് ബാക്കി മൂന്നു പേർ. ഇതിൽ രണ്ടു ദിവസം മുന്നേ ആണ് പന്തിനെ ഡൽഹി അവരുടെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത്. പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് ഡൽഹി പന്തിനെ ക്യാപ്റ്റൻ ആക്കിയത്.
advertisement
Summary- Handful of records that the new Rajasthan Royals skipper Sanju Samson could break
Location :
First Published :
April 02, 2021 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | Sanju V Samson | സഞ്ജുവിനെ കാത്തിരിക്കുന്ന ഐപിഎല്ലിലെ ചില റെക്കോർഡുകൾ


