നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങൾ

  IPL 2021 | ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങൾ

  ബാംഗ്ലൂരിന് എതിരേ ഓൾറൗണ്ട് പ്രകടനവുമായി നിറഞ്ഞാടിയ ചെന്നൈ താരം രവീന്ദ്ര ജഡേജയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  warner-pandey

  warner-pandey

  • Share this:
   ഐപിഎല്ലിൽ ചെന്നൈ ഹൈദരാബാദ് പോരാട്ടത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രണ്ടു വീതം മാറ്റങ്ങളാണ് ഇരു ടീമുകളും വരുത്തിയിട്ടുള്ളത്. ചെന്നൈ നിരയിൽ ബ്രാവോക്കും താഹിറിനും പകരം മോയിൻ അലിയും ലുങ്കി എംഗിഡിയും ടീമിലിടം നേടി. മറുവശത്ത് ഹൈദരാബാദ് നിരയിൽ അഭിഷേക് ശർമക്കും വിരാട് സിംഗിനും പകരം മനീഷ് പാണ്ഡെയും സന്ദീപ് ശർമയും ടീമിലിടം നേടി.

   ബാംഗ്ലൂരിന് എതിരേ ഓൾറൗണ്ട് പ്രകടനവുമായി നിറഞ്ഞാടിയ ചെന്നൈ താരം രവീന്ദ്ര ജഡേജയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ചെന്നൈയ്ക്ക് ബാംഗ്ലൂരിനെതിരായ വിജയം ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

   അതേസമയം, സ്ഥിരതയില്ലായ്മയിൽ വലഞ്ഞാണ് ഹൈദരാബാദ് കളിക്കുന്നത്. ഡേവിഡ് വാർണർ, കെയ്ൻ വില്ല്യംസൺ, റാഷിദ് ഖാൻ എന്നിവരെ അമിതമായി ആശ്രയിക്കുന്നത് ഹൈദരാബാദിന് വെല്ലുവിളിയാണ്.

   ഇരു ടീമുകളും നേർക്കുനേർ വന്ന 14 മത്സരങ്ങളിൽ 10 തവണയും ജയം ധോണിയുടെയും സംഘത്തിൻ്റെയും കൂടെ ആയിരുന്നു. നാല് തവണ മാത്രമാണ് ഹൈദരാബാദിന് ജയം നേടാനായത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുക എന്നത് ഹൈദരബാദിന് അത്യാവശ്യമാണ്.

   കഴിഞ്ഞ ദിവസം ധോണി - കോഹ്ലി പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് ചെന്നൈ-ബാംഗ്ലൂർ പോരാട്ടം. സർ രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ പ്രകടനത്തിൽ മുങ്ങി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ചെന്നൈക്കെതിരായ മത്സരത്തിൽ 69 റൺസിൻ്റെ വമ്പൻ തോൽവി.

   സീസണിലെ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമെന്ന ഖ്യാതിയുമായി ഈ മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ധോണിയും സംഘവും കാഴ്ചവച്ചത്. നേരത്തെ ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം നടത്തി ചെന്നൈയെ വമ്പൻ സ്കോറിലേക്ക് നയിച്ച ജഡേജ തന്നെയാണ് ബാംഗ്ലൂരിനെ ഒതുക്കാൻ ചുക്കാൻ പിടിച്ചത്. ബൗളിംഗിൽ മൂന്നു വിക്കറ്റും ഒരു റൺ ഔട്ടുമായി താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ ജയിച്ചതോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.

   ചെന്നൈയുടെ സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി കോഹ്ലി - പടിക്കൽ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ദീപക് ചഹർ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് തുടങ്ങിയ കോഹ്ലി പിന്നീട് സപ്പോർട്ടിങ് റോൾ ഏറ്റെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ പടിക്കൽ നിർത്തിയിടത്ത് നിന്ന് തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്. സിംഗിളുകൾ എടുത്ത് കോഹ്ലിയും കൂട്ട് നിന്നു. രണ്ട് ഓവറിൽ 44 റൺസ് എന്ന നിലയിൽ എത്തി. എന്നാൽ നാലാം ഓവറിൻ്റെ ആദ്യ പന്തിൽ കോഹ്ലിയെ ധോണിയുടെ കൈകളിൽ എത്തിച്ച് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ പടിക്കൽ തൻ്റെ കളി തുടർന്നു എന്നാൽ ബുദ്ധിപരമായ ഒരു ഫീൽഡ് പ്ലേസ്മെൻ്റിലൂടെ താരത്തിൻ്റെ വിക്കറ്റ് ധോണിയും സംഘവും സ്വന്തമാക്കി. അഞ്ചാം ഓവറിൽ ഷാർദുൽ ഠാക്കുറിൻ്റെ അവസാന പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച താരത്തിൻ്റെ ശ്രമം പാളി. ഗള്ളിയിൽ നിൽക്കുകയായിരുന്ന റെയ്നക്ക് ക്യാച്ച്.

   Also Read- IPL 2021 | രോഹിത്, ധോണി, കോഹ്ലി എന്നിവരുടെ കൂടെ ഇനി റെയ്‌നയും, വമ്പന്‍ നേട്ടവുമായി 'ചിന്നത്തല'

   പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ ബംഗ്ലൂരിൻ്റെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ബാംഗ്ലൂരിനായി അവരുടെ സൂപ്പർ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലും എബി ഡിവില്ലിയേഴ്സും ചേർന്ന് മത്സരം ബാംഗ്ലൂരിൻ്റെ വഴിയിലേക്ക് കൊണ്ടുവരുമെന്ന് ആരാധകർ കരുതിയെങ്കിലും തകർപ്പൻ ഫോമിൽ കളിച്ച ജഡേജ ഇരുവരേയും പുറത്താക്കി കളി ചെന്നൈക്ക് അനുകൂലമാക്കി. പിന്നീട് വന്ന ആർക്കും കളിയിൽ കാര്യമായി ചെയ്യാൻ കഴിയാഞ്ഞതോടെ ബാംഗ്ലൂർ തോൽവിയിലേക്ക് വീണു.

   Summary- Sunrisers Hyderabad won the toss and elected to bat first
   Published by:Anuraj GR
   First published:
   )}