നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു; കൊല്‍ക്കത്ത ജെഴ്‌സിയില്‍ ഹര്‍ഭജന് അരങ്ങേറ്റം

  IPL 2021 | ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു; കൊല്‍ക്കത്ത ജെഴ്‌സിയില്‍ ഹര്‍ഭജന് അരങ്ങേറ്റം

  ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

  • Share this:
   ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് വാര്‍ണര്‍ എന്നീ ശക്തരായ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്ന മത്സരത്തില്‍ ടീമിനും ആരാധകര്‍ക്കും ഇരട്ടി ആവേശമാണ്. ഇരു ടീമുകളും വിജയത്തോടെയാവും ഈ സീസണ്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നത്.

   കഴിഞ്ഞ അഞ്ചു സീസണുകളിലും തുടര്‍ച്ചയായി പ്ലേ ഓഫ് കളിച്ച ഹൈദരാബാദ് ഈ സീസണില്‍ അവരുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, തങ്ങളുടെ മൂന്നാം കിരീടമാണ് കെ കെ ആറിന്റെ ലക്ഷ്യം. വെറ്ററന്‍ താരം ഹര്‍ഭജന്‍ സിംഗ് ഇന്ന് കൊല്‍ക്കത്ത ജെഴ്‌സിയില്‍ അരങ്ങേറും. ഒരു ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തുന്ന ഷാകിബ് അല്‍ ഹസ്സനും അവസാന ഇലവനില്‍ ഇടം നേടി. സുനില്‍ നരൈന് പകരമാണ് ഷാകിബ് ടീമില്‍ ഇടം നേടിയത്. ഹൈദരാബാദ് നിരയില്‍ പരുക്ക് മാറി ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാര്‍ കളിക്കാന്‍ ഇറങ്ങും.

   ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും,ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. മറുവശത്ത് ഹൈദരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് നബി, ജോണി ബെയര്‍സ്റ്റോ, റാഷിദ് ഖാന്‍ എന്നിവരും ഇറങ്ങും.

   ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും 19 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 12 കളിയില്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഹൈദരാബാദിന് ജയിക്കാനായത് ഏഴ് കളിയിലാണ്. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു.

   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാദി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

   സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.
   Published by:Jayesh Krishnan
   First published:
   )}