ഇന്റർഫേസ് /വാർത്ത /IPL / IPL 2021 | 'ഐ പി എൽ ലോഗോ ഉണ്ടാക്കിയത് ആരുടെ ഷോട്ടിൽ നിന്ന്?' ഉത്തരം കണ്ടെത്തി വിരേന്ദർ സെവാഗ്

IPL 2021 | 'ഐ പി എൽ ലോഗോ ഉണ്ടാക്കിയത് ആരുടെ ഷോട്ടിൽ നിന്ന്?' ഉത്തരം കണ്ടെത്തി വിരേന്ദർ സെവാഗ്

Virender Sehwag

Virender Sehwag

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ഈ താരം അഞ്ച് മാസത്തിലേറെയായി യാതൊരു മത്സരങ്ങളും കളിച്ചിരുന്നില്ല.

  • Share this:

ഇന്നലെ നടന്ന ബാംഗ്ലൂർ- മുംബൈ മത്സരത്തിൽ ബാംഗ്ലൂരിന്റെ വിജയത്തിൽ നെടും തൂണായി നിന്നത് സൗത്ത് ആഫ്രിക്കൻ താരം ഡി വില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ് തന്നെയായിരുന്നു. എന്നത്തെയും പോലെ തന്നെ ബാംഗ്ലൂർ ടീം സമ്മർദത്തിലാകുമ്പോൾ രക്ഷകനായി ക്രീസിൽ നിലയുറപ്പിക്കുന്ന ഡി വില്ലിയേഴ്‌സിനെ തന്നെയാണ് ഇന്നലെയും കാണാൻ കഴിഞ്ഞത്. ഒരു വശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരിക്കുമ്പോഴും നവംബറിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടേയില്ലാത്ത ഡി വില്ലിയേഴ്സ് ലോകോത്തര ബൗളർമാർക്കെതിരെ പിടിച്ചു നിന്നു. ബൗളർമാരുടെ ലൈനോ ലെങ്ത്തോ ഒന്ന് മാറിയാൽ അതിർത്തി കടത്തി ശിക്ഷിക്കുന്നതിലും ഒരു മാറ്റവുമില്ല. അവസാന ലാപ്പിൽ ഒന്ന് കാലിടറിയെങ്കിലും മൊത്തത്തിൽ അതൊരു ഡി വില്ലിയേഴ്സ് ഷോ തന്നെ ആയിരുന്നു.

27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 48 റണ്‍സുമായി കളി ആര്‍ സി ബിക്ക് അനുകൂലമാക്കിയത് ഡി വില്ലിയേഴ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം അഞ്ച് മാസത്തിലേറെയായി യാതൊരു മത്സരങ്ങളും കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഡി വില്ലിയേഴ്‌സിനെ വാനോളം പ്രശംസിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സേവാഗ് മാത്രമല്ല ക്രിക്കറ്റ് ഇതിഹാസങ്ങളായ മാത്യു ഹെയ്ഡൻ, ബ്രയാൻ ലാറ എന്നിവരും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

ഡി വില്ലിയേഴ്‌സിന്റെ ഷോട്ട് കണ്ടിട്ട് രഹസ്യമായാണ് ഐ പി എല്‍ ലോഗോ രൂപകല്‍പ്പന ചെയ്തതെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. മനക്കരുത്ത് എന്നത് ഡിവില്ലിയേഴ്‌സാണെന്നും അത് എല്ലാ കരുത്തിനെക്കാളും മുകളിലാണെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

Also Read- CSK vs DC IPL 20210 | ചെന്നൈ ടീമിന്‍റെ ചിത്രം വരച്ച് പാലക്കാട് സ്വദേശി ലിജേഷ്; അഭിനന്ദനവുമായി സിഎസ്കെ

ട്രെന്റ് ബോള്‍ട്ടിന്റെ ഒരു നക്കിള്‍ ബോള്‍ പിക്ക് ചെയ്തു പേസ് ജനറേറ്റ് ചെയ്തു ഡി വില്ലിയേഴ്സ് അതിര്‍ത്തി കടത്തിയത് ആരാധകർക്ക് വിസ്മയ വിരുന്നാണ് ഒരുക്കിയത്. ബുമ്രക്ക് പോലും പെര്‍ഫെക്റ്റ് യോര്‍ക്കര്‍ എന്ന ഓപ്ഷന്‍ അല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലാത്ത വിധം വിനാശകാരിയായി തുടരുകയാണ് ഡി വില്ലിയേഴ്‌സ് ഇപ്പോഴും. ബാംഗ്ലൂരിന്റെ മാക്സ്വെൽ, കോഹ്ലി ലൈൻ അപ്പിൽ ഫിനിഷർ സ്ഥാനത്ത് ഡി വില്ലിയേഴ്‌സ് ചേരുന്നതോടെ എതിരാളികൾക്ക് സമ്മർദം കൂടുകയാണ്.

177ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ എ ബി ഡി മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഒടുവില്‍ ദൗര്‍ഭാഗ്യകരമായ റണ്ണൗട്ട് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഐ പി എല്‍ 14ആം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി ഡി വില്ലിയേഴ്‌സ് സ്വന്തമാക്കുമായിരുന്നു. 37ആം വയസിലും തന്റെ പ്രതിഭ നിലനിര്‍ത്താന്‍ കഴിയുന്ന എ ബി ഡിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

News summary: Impressed by AB De Villiers’ batting genius, Sehwag by a tweet said that the IPL logo is designed on De Villiers himself.

First published:

Tags: AB De villiers, IPL 2021, IPL logo, RCB-MI, Virender Sehwag