Yuzvendra Chahal | 2019 ലെ വൈറല്‍ മീം പുനരാവിഷ്‌കരിച്ച് ചാഹലിന്റെ ഹാട്രിക് ആഘോഷം; ട്രോളുകള്‍ക്ക് മറുപടി; വീഡിയോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
2019 ലോകകപ്പിലെ ആ മത്സരത്തില്‍ ചാഹല്‍ കളിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തേക്കാള്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ചാഹല്‍ ബൗണ്ടറിക്ക് അരികെ കിടക്കുന്ന ആ ഫോട്ടോയാണ്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ഏഴ് റണ്‍സിന് തകര്‍ത്തപ്പോള്‍ അതില്‍ നിര്‍ണായകമായത് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ (Yuzvendra Chahal) ഹാട്രിക് (Hat-trick) സഹിതമുള്ള അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. 17ആം ഓവറിലെ ആദ്യ പന്തില്‍ വെങ്കിടേഷ് അയ്യരെ പുറത്താക്കിയ ചാഹല്‍ പിന്നീട് ശ്രേയസ് അയ്യര്‍, ശിവം മവി, പാറ്റ് കമ്മിന്‍സ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയാണ് ഹാട്രിക് തികച്ചത്.
ഹാട്രിക് നേടിയ ശേഷമുള്ള താരത്തിന്റെ സെലിബ്രേഷനും വൈറലായി മാറി. 2019 ലോകകപ്പിലെ ബൗണ്ടറി ലൈനിലെ ചാഹലിന്റെ കിടപ്പ് വൈറലായിരുന്നു. ഹാട്രിക് നേടിയതിന് ശേഷം ഗ്രൗണ്ടില്‍ അതേ പോസില്‍ കിടന്നാണ് ചാഹല്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.
2019 ലോകകപ്പിലെ ആ മത്സരത്തില്‍ ചാഹല്‍ കളിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തേക്കാള്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ചാഹല്‍ ബൗണ്ടറിക്ക് അരികെ കിടക്കുന്ന ഒരു ഫോട്ടോയാണ്. കണ്ണാടി ഒക്കെ വെച്ച് ഒരു പ്രത്യേക പോസില്‍ കിടന്ന താരത്തിന്റെ ചിത്രം ലോകം മുഴുവന്‍ ഏറ്റെടുത്ത ഒരു മീമായി. ഇന്നലത്തെ ഹാട്രിക് നേട്ടത്തിന് ശേഷം തന്റെ പഴയ മീമിനെ ഓര്‍മിപ്പിച്ച് ചാഹല്‍ ഗ്രൗണ്ടില്‍ കിടന്നു.
advertisement
Hatrick🏏 @yuzi_chahal ❤#KKRvsRR#chahal #CricketTwitter @RajsthanRoyals pic.twitter.com/TTVtBmny2q
— sanuu सानु (@gauravsanu18) April 18, 2022
ചാഹലിന്റെ ഹാട്രിക്കും അതിന്റെ ആഘോഷവും ക്രിക്കറ്റ് ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രാജസ്ഥാന്റെ ഭാഗ്യം സ്പിന്‍ ആണെന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. സീസണിലെ ആദ്യ ഹാട്രിക്കിനാണ് നമ്മള്‍ സാക്ഷിയായത്. ഹാട്രിക്കിന് ശേഷമുള്ള പോസും ഇഷ്ടപ്പെട്ടു, മുന്‍ താരം യൂസഫ് പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.
advertisement
Chahal. Simply Outstanding . Ball hi nahi Rajasthan ki kismat bhi spin kar di. #RRvKKR pic.twitter.com/ZrChdoMKaS
— Virender Sehwag (@virendersehwag) April 18, 2022
ആദ്യ മൂന്ന് ഓവറിലും ഇത്രയും റണ്‍സ് വഴങ്ങിയതിന് ശേഷം 17ാം ഓവര്‍ എറിയാന്‍ വരികയും രണ്ട് റണ്‍ മാത്രം വഴങ്ങി ഹാട്രിക് ഉള്‍പ്പെടെ 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. ധൈര്യവും നിശ്ചദാര്‍ഡ്യവും നിറഞ്ഞത്, ചാഹലിനെ പ്രശംസിച്ച് വസീം ജാഫര്‍ പറഞ്ഞു.
Location :
First Published :
April 19, 2022 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Yuzvendra Chahal | 2019 ലെ വൈറല്‍ മീം പുനരാവിഷ്‌കരിച്ച് ചാഹലിന്റെ ഹാട്രിക് ആഘോഷം; ട്രോളുകള്‍ക്ക് മറുപടി; വീഡിയോ