'കേരളത്തിന് നിയമം ബാധകമല്ലേ?' മരട് ഫ്‌ളാറ്റ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Last Updated:

ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ ഇരുപതിനകം പൊളിക്കണമെന്നും 23 ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രീകോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കോടതി ഉത്തരവുണ്ടായിട്ടും ഫ്‌ലാറ്റ് എന്തുകൊണ്ട് പൊളിക്കുന്നില്ലെന്ന ചോദ്യത്തിന് പൊളിക്കുന്നതിനെ കുറിച്ച് പഠനം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ ഇരുപതിനകം പൊളിക്കണമെന്നും 23 ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രീകോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ സംസ്ഥാനത്തോട് ആദ്യം നിയമം പാലിക്കാന്‍ ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളം നിയമം ലംഘിക്കുന്നതും കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്നതും പതിവാക്കിയിരിക്കുകയാണ്. കേരളത്തിന് നിയമം ബാധകമല്ലെന്നാണോ കരുതുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
മരടിലെ ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ ഇരുപതിനകം പൊളിക്കണമെന്നും 23-ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ഉത്തരവുകള്‍ എന്തുകൊണ്ടാണ് സംസ്ഥാനത്ത് നടപ്പാക്കപ്പെടാത്തതെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മെയ് മാസത്തിലാണ് മരടിലെ 400 ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അന്ന് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടും വിധി നടപ്പാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിന് നിയമം ബാധകമല്ലേ?' മരട് ഫ്‌ളാറ്റ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
Next Article
advertisement
37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
  • ധ്യാൻ ശ്രീനിവാസന്റെ 37-ാം ജന്മദിനത്തിൽ അച്ഛൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം നടന്നു.

  • അച്ഛന്റെ ഭൗതികദേഹത്തിന് അരികിൽ വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി.

  • സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ കൊച്ചിയിലെത്തി അന്തിമോപചാരം അർപ്പിച്ചുവെന്ന് റിപ്പോർട്ട്.

View All
advertisement