advertisement

ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിന്റെ മനോവിഷമത്തിൽ ഏഴാം ക്ലാസുകാരന് ജീവനൊടുക്കി

Last Updated:

കോഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ് വിശ്വജിത്ത്

News18
News18
പാലക്കാട്: എലപ്പുള്ളിയിൽ ഫുട്ബോൾ പരിശീലനത്തിന് പോകാൻ അനുവദിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫുട്ബോൾ പരിശീലനത്തിന് പോകാൻ വീട്ടുകാർ അനുമതി നൽകാത്തതിലുള്ള വിഷമമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കുട്ടിയെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ് വിശ്വജിത്ത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിന്റെ മനോവിഷമത്തിൽ ഏഴാം ക്ലാസുകാരന് ജീവനൊടുക്കി
Next Article
advertisement
കോഴിക്കോട് ഹൈവേയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞശേഷം വീട്ടിൽ കിടന്നുറങ്ങിയ യുവാവും 17 കാരനും പിടിയിൽ
കോഴിക്കോട് ഹൈവേയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞശേഷം വീട്ടിൽ കിടന്നുറങ്ങിയ യുവാവും 17 കാരനും പിടിയിൽ
  • കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസിന് സമീപം വാഹനങ്ങൾക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിൽ

  • പ്രതികൾ മദ്യപിച്ച ശേഷം വിനോദത്തിനായി കല്ലും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് വാഹനങ്ങൾ എറിഞ്ഞു

  • 17 കാരൻ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്, വീണ്ടും പിടിയിൽ

View All
advertisement