കോഴിക്കോട് കൊടുവള്ളിയിൽ 13 കാരി കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നജാ
കോഴിക്കോട്: കൊടുവള്ളിയിൽ 13 കാരി കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെയും ഫാത്തിമയുടെയും മകൾ നജാ കദീജ (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നജാ. ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
Summary: 13-year-old girl dies after being electrocuted in bathroom in koduvally Kozhikode.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
April 24, 2025 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കൊടുവള്ളിയിൽ 13 കാരി കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു