കാസർഗോട്ടെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ 13 കാരി പത്തനംതിട്ടയിൽ നിന്ന് എത്തിയത് 150 രൂപയുമായി
- Published by:Sneha Reghu
- news18-malayalam
Last Updated:
പെൺകുട്ടിയുടെ മൊഴിയിൽ ഇയാളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി പരാമർശങ്ങളില്ല
കാസർഗോഡ്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിനെക്കാണാൻ 150 രൂപയുമായി പത്തനംതിട്ടയിൽ നിന്ന് കാസർഗോടെത്തിയ 13-കാരിയെ രക്ഷിച്ച് റെയിൽവെ പൊലീസ്. ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണ് പെൺകുട്ടി കാസർഗോടെത്തിയത്. റെയിൽവെ സ്റ്റേഷന് പുറത്തേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.
കാസർഗോഡ് പൊയ്നാച്ചി സ്വദേശിയായ സുഹൃത്തിനെ തേടിയാണ് പെൺകുട്ടി കാസർഗോഡെത്തിയത്. പെൺകുട്ടിയെ കൊണ്ടുപോകാൻ എത്തിയ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും താക്കീത് നൽകി വിട്ടയച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വെള്ളിയാഴ്ച വൈകിട്ട് വീടു വിട്ടിറങ്ങിയത്.
പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുട്ടി മലബാർ എക്സപ്രസിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയത്. സിമന്റ് പ്ലാസ്റ്ററിങ് തൊഴിലാളിയായ 23 വയസ്സുകാരനാണ് പെൺകുട്ടിയുെട സുഹൃത്ത്. ഒരു വർഷം മുമ്പാണ് ഇരുവരും സൗഹൃദത്തിലായത്.
advertisement
പെൺകുട്ടിയുടെ മൊഴിയിൽ ഇയാളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി പരാമർശങ്ങളില്ല. ഇതോടെ യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കുകയും ചെയ്തു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയ്ക്ക് കീഴിൽ അണങ്കൂറിലുള്ള വൺ സ്റ്റോപ് സഖി സെന്ററിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പൊലീസും ബന്ധുക്കളും കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
April 27, 2025 9:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോട്ടെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ 13 കാരി പത്തനംതിട്ടയിൽ നിന്ന് എത്തിയത് 150 രൂപയുമായി