നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വഴിമാറി കൊടുക്കുക; 15 ദിവസം പ്രായമായ അവളുടെ ഹൃദയം രക്ഷിക്കാൻ അവർ വരുന്നു

  വഴിമാറി കൊടുക്കുക; 15 ദിവസം പ്രായമായ അവളുടെ ഹൃദയം രക്ഷിക്കാൻ അവർ വരുന്നു

  15-day-old baby travels from Mangalore to Trivandrum by road to undergo cardiac surgery n | താണ്ടേണ്ടത് ഏകദേശം 620 കിലോമീറ്റർ. ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം

  cardiac surgery

  cardiac surgery

  • Share this:
   വീണ്ടുമൊരു ട്രാഫിക്. ആംബുലൻസിനുള്ളിൽ കേവലം 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ്. കുഞ്ഞു മകളുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിന് അവളുടെ അച്ഛനമ്മമാർ അവളെയും കൊണ്ട് താണ്ടേടത് മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര. ഇന്ന് രാവിലെ 10 മണിക്ക് അവർ ആംബുലൻസിൽ പുറപ്പെടുകയായി. ഹൃദയ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീ ചിത്ര ഇന്സ്ടിട്യൂട്ടിൽ.

   സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ട് KL-60: J 7739 ആംബുലൻസ് യാത്ര ചെയ്യേണ്ടത് ഏകദേശം 620 കിലോമീറ്റർ. ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം. ചൈൽഡ് പ്രൊട്ടെക്റ് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ്. യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ നിരക്കും, പൊതുജനം കൂടി സഹകരിച്ചാൽ ഈ മകളുടെ ശസ്ത്രക്രിയ എത്രയും വേഗം നടത്താം.
   First published:
   )}