ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ചരിത്രം കുറിച്ച് ആദ്യ ചെയർപേഴ്സൺ
- Published by:ASHLI
- news18-malayalam
Last Updated:
കോളേജിന്റെ 158 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി യൂണിയനെ നയിക്കാൻ ചെയർപേഴ്സണായി എത്തുന്നത്
യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ വിജയിച്ചു. ചെയർപേഴ്‌സണായി എൻ എസ് ഫരിഷ്ത തെരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ 158 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി യൂണിയനെ നയിക്കാൻ ചെയർപേഴ്സണായി എത്തുന്നത്.
1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കെഎസ്‍യു സ്ഥാനാർഥി എ.എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. എസ്എഫ്ഐയുടെ 14 അംഗ പാനലിൽ 9 പെൺകുട്ടികളാണ് മത്സരിച്ചത്. ബി എ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഫരിഷ്ത. കോഴിക്കോട് ഫറോക്ക് സ്വദേശി ഫരിഷ്ത ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത്തിന്റെയും അധ്യാപികയായ പി എസ് സ്മിജയുടെയും മകളാണ്.
വൈസ് ചെയര്‍പേഴ്സണ്‍ എച്ച്.എല്‍ പാര്‍വതിയാണ്. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി. നിഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എസ്. അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി.ആര്‍ വൈഷ്ണവി (മാഗസിന് എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ.എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം.എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍ഡ് യുജി റെപ്പ്), എ.എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്.74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 18, 2024 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ചരിത്രം കുറിച്ച് ആദ്യ ചെയർപേഴ്സൺ