കായംകുളം: കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു

Last Updated:
ആലപ്പുഴ : കായംകുളം നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണകൗണ്‍സിലര്‍ മരിച്ചു. നഗരസഭയിലെ വാര്‍ഡ് 12 ലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ കായംകുളം എരുവ വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയന്‍ (52 )ആണ് മരിച്ചത്.
സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ കുഴഞ്ഞ വീണ അജയനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം. മൃതദേഹം ഉച്ചയ്ക്ക് 12ന് കായംകുളം നഗരസഭയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.അജയന്‍ ഉള്‍പ്പടെ എട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കായംകുളത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളം: കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു
Next Article
advertisement
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ
  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All
advertisement