സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു
Last Updated:
തിരുവനന്തപുരം : വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പട്ടം താണുപിള്ള സ്‌കൂളിലെ ബസാണ് തെക്കേകര ഭാഗത്തു വച്ച് അപകടത്തില്‍ പെട്ടത്. കുട്ടികളെയെല്ലാം തന്നെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പന്ത്രണ്ടോളം കുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. സ്ഥിരം അപകടമേഖലയായ ഇവിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
കനാലില്‍ വെളളം വറ്റിയ അവസ്ഥയിലായതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്നാണ് കരുതപ്പെടുന്നത്. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കൊണ്ടാണ് കുട്ടികളെയെല്ലാം അതിവേഗത്തില്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തെടുക്കാനായത്. സമീപത്തെ ആശുപത്രിയിലെത്തിച്ച കുട്ടികളെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിക്കുകളൊന്നും ഗുരുതരമല്ല. എങ്കിലും കൂടുതല്‍ നിരീക്ഷണം വേണ്ട കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 8:54 AM IST