നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ തീപിടുത്തം: 2 പേർ മരിച്ചു; തീ പടര്‍ന്നത് ഹോട്ടലിൽ നിന്ന്

  മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ തീപിടുത്തം: 2 പേർ മരിച്ചു; തീ പടര്‍ന്നത് ഹോട്ടലിൽ നിന്ന്

  പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

  News18

  News18

  • Share this:
   മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.

   ഹിൽവ്യൂ ടവറിന്റെ അടിഭാഗത്താണ് തീപിടുത്തമുണ്ടായത്. വട്ടമ്പലം, പെരിന്തൽമണ്ണ, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ടവറിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

   തീ പടരുന്നത് കണ്ട ഉടൻ ജീവനക്കാർ കെട്ടിടത്തിലുണ്ടായിരുന്നവരെ വിവരമറിയിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഒരാളെ ഏറെ ശ്രമിച്ചാണ് ഫയർഫോഴ്സ് രണ്ടാം നിലയിൽ നിന്നും ഇറക്കിയത്.

   Also Read-നർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ പൊലീസിൽ പരാതി

   തീ അണച്ചതിനു ശേഷം അഞ്ചരയോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തിരച്ചിലിനിടെ മൂന്നു പേരെ കൂടി കണ്ടെത്തി. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല.

   ഫയർഫോഴ്സ് എത്താൻ ഒരുമണിക്കൂറോളം വൈകിയത് കൂടുതൽ നാശനഷ്ടത്തിന് ഇടയാക്കിയെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.

   നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
   Published by:Naseeba TC
   First published:
   )}