കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസുകളിലെ മോശം ഭക്ഷണം; മൂന്നുമാസത്തിനടെ 21 ലക്ഷം പിഴയീടാക്കി

Last Updated:

മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ മാത്രം പിഴയിനത്തിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപയാണ്

വന്ദേഭാരത് ട്രെയിൻ
വന്ദേഭാരത് ട്രെയിൻ
തിരുവനന്തപുരം: മോശം ഭക്ഷണം നല്‍കിയതിന് കേരളത്തിലൂടെ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ മാത്രം മൂന്നു മാസത്തിനിടെ 21 ലക്ഷം രൂപ പിഴയീടാക്കി. മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ മാത്രം പിഴയിനത്തിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപയാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരതിൽ 2024 ജൂലൈ മുതൽ 2025 ഏപ്രിൽ വരെ പിഴയിനത്തിൽ 6,77,500 രൂപയും ഈടാക്കി.
റെയിൽ മദദ് ആപ്പിൽ മാത്രം 2024 ജൂലൈ മുതൽ 2025 ഏപ്രിൽ വരെ ദക്ഷിണ റെയിൽവേക്കു കീഴിലുള്ള 6 വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് 319 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. പിഴയടച്ചശേഷവും തെറ്റ് ആവർത്തിച്ചാൽ കരാർ റദ്ദാക്കാനും കമ്പനിയെ വിലക്ക് പട്ടികയിൽപെടുത്താനും വ്യവസ്ഥയുണ്ട്. എന്നാൽ കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല.
കൊച്ചിയിലെ ബേസ് കിച്ചൻ പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥ സംഘവും ഗുരുതരമായ പിഴവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൃത്തിയുള്ള പാത്രങ്ങളിലല്ല ഭക്ഷണം പാചകം ചെയ്തിരുന്നത്. ശുദ്ധജല ടാങ്ക് ശുചീകരിച്ചതിന് തെളിവില്ല, സാധനങ്ങൾ വാങ്ങിയതിന്റെ രേഖകളില്ല, വൃത്തിയില്ലാത്ത സാഹചര്യത്തിലെ പാചകം എന്നീ വീഴ്ചകൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 24 ജീവനക്കാരിൽ 8 പേർക്കു മാത്രമാണ് മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടായിരുന്നത്. പാചകകേന്ദ്രം കോർപറേഷൻ പൂട്ടിയ ശേഷം, മേയ് 16നാണ് 7 പേർ സർട്ടിഫിക്കറ്റ് നേടിയതെന്നും റിപ്പോർട്ടിലുണ്ട്.
advertisement
വന്ദേഭാരതിനും മറ്റ് ട്രെയിനുകൾക്കുമുള്ള ഭക്ഷണം ഒരേ സ്ഥലത്ത് തയാറാക്കിയത് കരാർ നിബന്ധനകളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയിലെ ബേസ് കിച്ചൻ കോർപറേഷൻ സീൽ വച്ചതിന് തൊട്ടുപിന്നാലെ കേറ്ററിങ് കമ്പനി ഷൊർണൂരിൽ പുതിയ ബേസ് കിച്ചൻ തുടങ്ങി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസുകളിലെ മോശം ഭക്ഷണം; മൂന്നുമാസത്തിനടെ 21 ലക്ഷം പിഴയീടാക്കി
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement